കഞ്ചാവ് ലഹരിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും പീഡനത്തിനിരയാക്കി; നെയ്യാറ്റിൻകരയിൽ നടന്ന ക്രൂര പീഡനത്തിന് രക്ഷകരായെത്തിയത് ദമ്പതികൾ

ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ മാരായമുട്ടം പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാളെയും പിടികൂടി. മാരായമുട്ടം ചുള്ളിയൂര്‍ തോപ്പില്‍ വീട്ടില്‍ അരുണ്‍ (21), വടകര തേരിയില്‍ വീട്ടില്‍ വിപിന്‍ (19)എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് പ്രതികളുടെ സുഹൃത്ത് മാരായമുട്ടം മണലുവിള ലക്ഷം വീട് കോളനിയില്‍ വിജീഷ് (19)നെയും മാരായമുട്ടം പോലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച വൈകീട്ട് 5.45 ഒാടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ വീട്ടമ്മയെ മാരായമുട്ടം ചപ്പാത്ത് പാലത്തിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്കിെലത്തിയ അരുണും വിപിനും തടഞ്ഞുനിർത്തുകയായിരുന്നു. സമീപത്തെ പാലത്തിന് പത്തടിയോളം താഴത്തേക്കു തള്ളിയിട്ടശേഷം ഇരുവരും ചേര്‍ന്ന് വായ പൊത്തിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് വാഴത്തോപ്പില്‍ വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കിയത്. ഈ സമയം അതുവഴി ബൈക്കിൽ പോകുകയായിരുന്ന ദമ്പതികൾ കരച്ചിൽ കേട്ട് എത്തിയപ്പോഴാണ് വീട്ടമ്മയെ ഉപേക്ഷിച്ച് പ്രതികൾ കടന്നത്.
കഞ്ചാവിനും മദ്യത്തിനും അടിമകളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. വിജീഷാണ് പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നിർദേശമനുസരിച്ച് ബാലരാമപുരം സി.െഎ എസ്.എം. പ്രദീപ് കുമാറിെൻറയും മാരായമുട്ടം എസ്.ഐ മൃദുൽകുമാറിെൻറയും നേതൃത്വത്തിലാണ് പൊലീസ് സാഹസികമായി പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
https://www.facebook.com/Malayalivartha


























