മഹത്തായ ഇന്ത്യന്‍ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാര്‍ഥ്യമാക്കാനും ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദര്‍ശന ക്രിയ, ക്ഷുദ്രം, മാരണം, കൂടോത്രം, പൂമൂടല്‍ എന്നിവ നടത്താമെന്നും ജയശങ്കര്‍

സി.പി.എമ്മിന്റെ താത്വിക ആചാര്യനായ ഇ.എം.എസിനോട് ഒരിക്കല്‍ ഒരു സഖാവ് ചോദിച്ചു, കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രേമിക്കാമോ? കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കില്‍ പ്രേമിക്കാം: സംശയലേശമന്യേ, ഇതായിരുന്നു മറുപടി. ഇതാണ് പാര്‍ടി ലൈന്‍. കമ്മ്യൂണിസത്തിനു വേണ്ടി എന്തും ചെയ്യാം, അല്ലെങ്കില്‍ ഒന്നും ചെയ്യരുത്. അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കറാണ് ഇക്കാര്യം ഫെയിസ്ബുക്കിലൂടെ പുറത്ത് വിട്ടത്. മഹത്തായ ഇന്ത്യന്‍ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാര്‍ഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോള്‍ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദര്‍ശന ക്രിയ; മറ്റു ചിലപ്പോള്‍ ക്ഷുദ്രം, മാരണം, കൂടോത്രം എന്നിവ നടത്തേണ്ടിവരുമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.
ചില സന്ദര്‍ഭങ്ങളില്‍ ബൂര്‍ഷ്വാസിയെ കബളിപ്പിക്കാന്‍ പൂമൂടല്‍ പോലെയുളള അടവുനയം വേണ്ടിവരും. കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാട് കഴിപ്പിച്ചതും സുധാകരന്‍ ശബരിമല ശാസ്താവിനെ പറ്റി ഇംഗ്ലീഷില്‍ കവിത എഴുതിയതും അതുകൊണ്ടാണ്. വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും. സഖാക്കളാരും അതു വിശ്വസിക്കരുത്. നേതാക്കള്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണ്, വിമര്‍ശിക്കുന്നവരെ എതിര്‍ക്കണം എന്നതാണ് സി.പി.എം ലൈന്‍ എന്നാണ് ജയശങ്കര്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെ കാര്യകാരണ സഹിതം നിശിതമായി വിമര്‍ശിക്കുന്നയാളാണ് ജയശങ്കര്‍.
അടുത്തിടെ പിണറായിയെ രൂക്ഷമായി വിമര്‍ശിച്ചതിന് എ.എന്‍ ഷംസീര്‍ എം.എല്‍.എ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനെയൊന്നും ജയശങ്കര്‍ വകവയ്ക്കുന്നില്ല. സി.പി.ഐയുടെ അഭിഭാഷക സംഘടനാ നേതാവ് കൂടിയായ ജയശങ്കര്‍ സി.പി.എമ്മിനെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്ന് സി.പി.എമ്മുകാര്‍ ആരോപിക്കുന്നു. പൊതുസമൂഹത്തിലെ വിവിധവിഷയങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും രാഷ്ട്രീയ, സാമൂഹ്യ ചരിത്രബോധവും ഉള്ള അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് അഡ്വ.ജയശങ്കര്‍.
https://www.facebook.com/Malayalivartha


























