Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ബ്രിഡ്ജ് കോഴ്‌സ് വിഷയത്തില്‍ ഐ.എം.എയ്‌ക്കൊപ്പമാണ് ആയുഷ് ഡോക്ടര്‍മാര്‍, ഇത് മനസിലാക്കാതെ സോഷ്യല്‍മീഡിയയിലൂടെ ആയൂര്‍വേദത്തെയും ഹോമിയോപതിയെയും വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ഡോ.ബിജു 

03 JANUARY 2018 12:39 PM IST
മലയാളി വാര്‍ത്ത

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യവ്യാപകമായി പ്രതിഷേധവും ചര്‍ച്ചയുമാകുമ്പോള്‍ ഹോമിയോ ഡോക്ടറും ചലച്ചിത്ര സംവിധായകനുമായ ഡോ.ബിജു ആയൂഷ് ഡോക്ടര്‍മാരുടെ നിലപാടും ഒപ്പം അലോപ്പതിക്കാര്‍ക്കെതിരെയുള്ള വിമര്‍ശനവും വ്യക്തമാക്കുന്നു. ആയുഷ് ഡോക്ടര്‍മാര്‍ ആരും തന്നെ ബ്രിഡ്ജ് കോഴ്‌സ് വേണം എന്ന നിലപാടിലല്ലെന്ന് ഡോ.ബിജു പറയുന്നു. ഇതിനെ ശക്തമായി എതിര്‍ക്കന്നവരാണവര്‍. അഞ്ചര വര്‍ഷം കഷ്ടപ്പെട്ട് ആയുഷ് ഡോക്ടര്‍മാര്‍ പഠിച്ചത് ആയൂര്‍വേദവും ഹോമിയോപ്പതിയും ചികില്‍സിക്കാനാണ്. എം ബി ബി എസ് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ ആയുഷ് വൈദ്യശാസ്ത്രം പഠിക്കാന്‍ എത്തേണ്ട കാര്യമില്ല. അത്യാവശ്യം പണമുണ്ടെങ്കില്‍ ആര്‍ക്കും എം ബി ബി എസ് സീറ്റ് വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന നാടാണ് ഇന്ത്യ. അതുകൊണ്ട് ആ ബിരുദം ആണ് ലോകത്തെ ഏറ്റവും മഹത്തായ കാര്യമാണെന്ന് ധരിക്കേണ്ട.

ആയുഷ് ഡോക്ടര്‍മാരുടെ അടുത്ത് എത്തുന്നത് ആ വിഭാഗത്തിലെ ചികിത്സ ആവശ്യമുള്ളവരാണ്. അല്ലാതെ അലോപ്പതി ചികിത്സയ്ക്കായല്ല ആളുകള്‍ ആയുഷ് ഡോക്ടര്‍മാരെ സമീപിക്കുന്നത്. അതേപോലെ അലോപ്പതി ഡോക്ടര്‍മാരുടെ അടുത്ത് രോഗികള്‍ എത്തുന്നത് അലോപ്പതി ചികിത്സയ്ക്കാണ് ആയൂഷ് ചികിത്സയ്ക്കല്ല. ഓരോ വൈദ്യ ശാസ്ത്രത്തിനും അതിന്റെതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. ഒരു വൈദ്യശാസ്ത്രവും പൂര്‍ണ്ണമല്ല. ഓരോ വൈദ്യശാസ്ത്രവും അതിന്റെ തനതായ സവിശേഷതകള്‍ നിലനിര്‍ത്തി പരസ്പര പൂരകങ്ങളായി ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയാണ് വേണ്ടത്. ബ്രിഡ്ജ് കോഴ്‌സ് ആയുഷ് വൈദ്യ ശാസ്ത്രങ്ങള്‍ക്ക് ഏറെ ദോഷമാണ് ചെയ്യുക. ഈ വൈദ്യശാസ്ത്രങ്ങളെ അപ്രസക്തമാക്കാന്‍ മാത്രമേ ഈ കോഴ്‌സ് ഉപകരിക്കൂ. 

സര്‍ക്കാരിന്റെ മറ്റൊരു നിര്‍ദ്ദേശമായ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ ആയുഷ് വൈദ്യശാസ്ത്രം ചികില്‍സിക്കാമെന്ന ആലോചനയും എതിര്‍ക്കപ്പെടേണ്ടതാണ്. ഓരോ വൈദ്യ ശാസ്ത്രങ്ങളെയും അതിന്റെ തനതായ സവിശേഷതകളോടെ നിലനിര്‍ത്താനും ഉപയോഗപ്രദമാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ സങ്കര വൈദ്യത്തെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്. ഇന്ത്യയില്‍ ഇപ്പോഴും നിരവധി ഗ്രാമങ്ങളില്‍ പ്രാഥമിക ആരോഗ്യ സംവിധാനങ്ങളില്ല. ഒരു പി എച്ച് സി പോലും 50 കിലോമീറ്റര്‍ ചുറ്റളവില്‍ ഇല്ലാത്ത ഗ്രാമങ്ങളുണ്ട്. എല്ലാ ജനങ്ങള്‍ക്കും ഏതെങ്കിലും വിഭാഗത്തില്‍ ഒരു പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങള്‍ എങ്കിലും ലഭ്യമാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. 

അതുകൊണ്ട് ആയുഷ് ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കളിച്ചു അലോപ്പതി ഡോക്ടര്‍മാരാകാനാണ് ഈ സര്‍ക്കാര്‍ നീക്കമെന്ന് കരുതി ഹോമിയോപ്പതിയെയും ആയൂര്‍വേദത്തെയും കളിയാക്കാനായി പോസ്റ്റുമായി കുറച്ച് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിട്ടുണ്ട്. ആയുഷ് ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ചെയ്യണമെന്ന് യാതൊരു താല്‍പര്യവുമില്ല. അലോപ്പതി വേണ്ടെന്ന് വെച്ചിട്ടാണ് അവര്‍ ആയുഷ് പഠിക്കാന്‍ ഇറങ്ങിയത് . അവരുടെ അടുത്തെത്തുന്ന രോഗികളും ആയുഷ് ചികിത്സയ്ക്കാണ് എത്തുന്നത്. ഈ ബ്രിഡ്ജ് കോഴ്‌സ് വേണ്ട എന്ന് വാദിക്കുന്നതും ഇതിനെ ശക്തമായി എതിര്‍ക്കുന്നതും ആയുഷ് ഡോക്ടര്‍മാരാണ്. ഈ വിഷയത്തില്‍ ഐ എം എ യോടൊപ്പമാണ് ആയുഷ് ഡോക്ടര്‍മാരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends