Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് വി.ശിവൻകുട്ടി കാരണമാണെന്ന് സി പി ഐ; ശിവൻകുട്ടി ഇതിന് മറുപടി പറയുമോ അതോ പ്രവർത്തിക്കുമോ എന്നാണ് അറിയേണ്ടത്

03 JANUARY 2018 02:40 PM IST
മലയാളി വാര്‍ത്ത

സി പി ഐ നേമം മണ്ഡലം സമ്മേളനത്തിലാണ് വിമർശനം ഉണ്ടായത്. ശിവൻകുട്ടിയുടെ നിലപാടാണ് ബി ജെ പി യെ ജയിപ്പിച്ചത്. ഇക്കാര്യത്തിൽ സി പി എമ്മിന്റെ നിലപാട് ഏകാധിപത്യപരമായിരുന്നു. ശിവൻകുട്ടിയെ ഇനിയും നേമത്ത് മത്സരിപ്പിച്ചാൽ ഇതേ അവസ്ഥ തന്നെയുണ്ടാകുമെന്നും സി പി ഐ പറയുന്നു. എം എൽ എ ആയിരിക്കെ ശിവൻകുട്ടി സിപിക്കെ നേതാക്കളെയും പ്രവർത്തകരെയും അകറ്റി നിർത്തി.

അതേ സമയം നേമത്ത് ബി ജെ പി യെ വളർത്തിയത് ശിവൻകുട്ടിയാണ്. അതു തങ്ങൾ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. എന്നിട്ടും ഫലമുണ്ടാകാതെ വന്നപ്പോൾ പോസ്റ്റർ ഒട്ടിച്ചു. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനാണ് ശിവൻകുട്ടി ശ്രമിച്ചത്. അപ്പോൾ ഭൂരിപക്ഷം ബിജെപിക്ക് ഒപ്പം പോയി.

തൻ പ്രമാണിത്തമാണ് ശിവൻകുട്ടി കാണിച്ചത്. എൽ ഡി എഫ് തെരഞ്ഞടുപ്പ് യോഗം രണ്ട് തവണ മാത്രമാണ് കൂടിയത്. ബി ജെ പി സ്ഥാനാർത്ഥി ജയിക്കുമെന്ന് പ്രചരണമുണ്ടായിട്ടും അതിനെ പ്രതിരോധിക്കാൻ സി പി എം ശ്രമിച്ചില്ല. മണ്ഡലത്തിലെ സി പി ഐ കൗൺസിലർക്ക് എം എൽ എ ഫണ്ട് നൽകാൻ പോലും ശിവൻകുട്ടി തയ്യാറായില്ല. ശിവൻകുട്ടി എംഎൽഎ ആയിരിക്കെ അദ്ദേഹത്തെ കാണാൻ പോലും സി പി എം നേതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.

വി.ശിവൻകുട്ടി സി പി ഐയുമായി പണ്ടും നല്ല ബന്ധത്തിലായിരുന്നില്ല. സി പി ഐക്കാർ നൽകുന്ന അപേക്ഷകൾ പോലും അദ്ദേഹം പരിഗണിച്ചിരുന്നില്ല. അതിന്റെ ഫലമാണ് അദ്ദേഹം അനുഭവിച്ചത്. സി പി ഐ ക്കാർ ഒന്നടങ്കം വോട്ട് ബഹിഷ്ക്കരിച്ചു. ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന ലക്ഷ്യം തന്നെയാണ് സി പി ഐ ക്കുണ്ടായിരുന്നത്.

ശിവൻകുട്ടി ജയിച്ചിരുന്നെങ്കിൽ അദ്ദേഹം മന്ത്രിയാകുമായിരുന്നു. ശിവൻ കുട്ടി മന്ത്രിയാകാതിരിക്കാൻ സി പി എമ്മിനുള്ളിൽ നിന്നു തന്നെ സമ്മർദ്ദമുണ്ടായി. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് കടകംപള്ളി മത്സരിച്ചത്. ശിവൻകുട്ടിയും കടകംപള്ളിയും ജയിച്ചിരുന്നെങ്കിൽ ശിവൻകുട്ടി മന്ത്രിയാകുമായിരുന്നു.

ശിവൻകുട്ടിയെ പോലെ മണ്ഡലം നോക്കിയ ഒരു എം എൽ എ കേരളത്തിൽ മറ്റൊരാളില്ല. നിരന്തരം വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടിരുന്നു. അക്കാലത്ത് യു ഡി എഫ് മന്ത്രിസഭയാണ് അധികാരത്തിലുണ്ടായിരുന്നത്. എന്നിട്ടും ശിവൻകുട്ടി തനിക്ക് കഴിയുന്ന വിധത്തിലൊക്കെ പ്രവർത്തിച്ചു. പക്ഷേ അതിന്റെ ഫലമുണ്ടായില്ല. കപ്പലിലെ കള്ളൻമാർ തന്നെയാണ് ശിവൻകുട്ടിയെ വീഴ്ത്തിയത്.

ഒ.രജഗോപാലിന് നേമംമടുത്ത് കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലും ശിവൻകുട്ടി നേമത്ത് നിന്നും മത്സരിക്കും. ഇത്തരം വിവാദങ്ങൾ അദ്ദേഹത്തെ സഹായിക്കുകയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends