ബുദ്ധിപൂര്‍വമായ കളി കൊള്ളുന്നത് യു.ഡി.എഫിന്... വീരേന്ദ്രകുമാര്‍ രാജിവച്ച രാജ്യസഭാ സീറ്റ് യു.ഡി.എഫ് വിട്ടുവന്നാല്‍ ഇടതുമുന്നണി മടക്കി നല്‍കുമെന്ന് സൂചന; ബോണസായി കിട്ടുന്ന സീറ്റില്‍ തര്‍ക്കത്തിന് സാധ്യത; കണ്ണുവച്ച് സിപിഐയും

എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചത് ബുദ്ധി പൂര്‍വമാണെന്ന് രാഷ്ട്രീയ വിലയിരുത്തല്‍. വീരേന്ദ്ര കുമാര്‍ യു.ഡി.എഫ് വിട്ടുവന്നാല്‍ ഇടതുമുന്നണി എംപി സ്ഥാനം മടക്കി നല്‍കിയേക്കും. ഇതുസംബന്ധിച്ച് സി.പി.എം, സി.പി.ഐ നേതൃത്വങ്ങളുമായി വീരന്‍ പക്ഷം പല തലങ്ങളില്‍ ആശയവിനിമയം നടത്തി.
ഇപ്പോഴുണ്ടായ ഒഴിവ് വീരേന്ദ്രകുമാര്‍ രാജിവച്ചത് കൊണ്ട് മാത്രമുണ്ടായതാണ് എന്നതും അത് വീരന് വിട്ടുനല്‍കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇനി വീരേന്ദ്രകുമാര്‍ യു.ഡി.എഫില്‍ തുടരുകയാണെങ്കില്‍ സീറ്റ് ഇടതുമുന്നണിക്ക് ലഭിക്കുകയും ചെയ്യും. ബോണസായി കിട്ടുന്ന സീറ്റ് ആര്‍ക്കെന്നതില്‍ തര്‍ക്കമുയരാമെങ്കിലും ഇനി വരുന്ന ആദ്യത്തെ ഒഴിവിന് സി.പി.ഐ നേരത്തേ ആവശ്യമുയര്‍ത്തിയതിനാല്‍ അവര്‍ക്കാണ് സാദ്ധ്യത. വീരന്‍ തിരിച്ചുവന്നാല്‍ സി.പി.ഐയും അവകാശവാദമുയര്‍ത്തില്ല.
ഈ മാസം 11നും 12നുമാണ് പാര്‍ട്ടി നിലപാട് തീരുമാനിക്കാനുള്ള വീരേന്ദ്രകുമാര്‍ പക്ഷത്തിന്റെ നിര്‍ണായക നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് ചേരുക. 11ന് സംസ്ഥാന കൗണ്‍സിലും 12ന് സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക. പാര്‍ട്ടിയെ പിളര്‍ത്താതെ നോക്കുകയെന്ന ദൗത്യവും വീരേന്ദ്രകുമാറിന്റെ മുന്നിലുണ്ട്. പാര്‍ട്ടിയായി ഇടതിലേക്ക് ചേക്കേറാനാണ് തയ്യാറെടുക്കുന്നത്. അഖിലേന്ത്യാതലത്തില്‍ ശരദ് യാദവിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരണത്തിന്റെ അവസാനവട്ട ചര്‍ച്ചകള്‍ക്കായി 10ആം തീയതി ഡല്‍ഹിയില്‍ ദേശീയ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. സമാജ്‌വാദി ജനതാദള്‍ എന്ന പേരില്‍ പുതിയ പാര്‍ട്ടിക്കാണ് യാദവ് പക്ഷം നീക്കം നടത്തുന്നത്.
ഏപ്രിലില്‍ മൂന്ന് ഒഴിവുകള്‍ രാജ്യസഭയിലേക്ക് വരുന്നുണ്ട്. കോണ്‍ഗ്രസിലെ പി.ജെ. കുര്യന്‍, സി.പി.എമ്മിലെ സി.പി. നാരായണന്‍, കേരള കോണ്‍ഗ്രസ്എമ്മിലെ ജോയി എബ്രഹാം എന്നിവരുടേതാണ് ഒഴിവുകള്‍. ഇതില്‍ രണ്ടെണ്ണം ഇപ്പോഴത്തെ അംഗബലമനുസരിച്ച് ഇടത് മുന്നണിക്ക് കിട്ടും. ഇപ്പോഴത്തെ ഒഴിവ് വീരേന്ദ്രകുമാറിന് നല്‍കിയാല്‍ ഏപ്രിലില്‍ വരുന്ന ഒഴിവുകളിലൊന്ന് സി.പി.ഐക്ക് കിട്ടാം.
https://www.facebook.com/Malayalivartha


























