Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തോമസ് ചാണ്ടി തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ചു, ഗൂഢാലോചന നടത്തി; ഇതിന് സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, റോഡ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ച പി.ജെ കുര്യന്റെയും കെ.ഇ ഇസ്മയിലിന്റെയും പങ്ക് അന്വേഷിക്കണം

04 JANUARY 2018 01:12 PM IST
മലയാളി വാര്‍ത്ത

തണ്ണീര്‍ത്തട നിയമലംഘനം നടത്തിയതിന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ ഇട്ട് വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കമെന്ന് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലൂടെ വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും അതിനാല്‍ തോമസ് ചാണ്ടിക്കും അദ്ദേഹത്തെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജനതാദള്‍ (യു) നേതാവ് സുഭാഷ് നല്‍കിയ പരാതി അംഗീകരിച്ചാണ് കോടതിയുടെ നടപടി. മന്ത്രിയായിരിക്കെ തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ പരമാവധി നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോയ വിജിലന്‍സിന്റെ മലക്കംമറിച്ചില്‍ പരാതിക്കാരനെ പോലും ഞെട്ടിച്ചു. 

തണ്ണീര്‍ത്തട സംരക്ഷണനിയമ ലംഘനത്തിന് പുറമേ ഗൂഢാലോചനയും ചാണ്ടിക്കെതിരെ ചുമത്തിയിട്ടുണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അത് 18ന് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. അന്ന് കേസ് വീണ്ടും പരിഗണിക്കും. തോമസ് ചാണ്ടിക്കെതിരെ നേരത്തെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയിരുന്നു. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുക്കാമെന്ന് കോടതിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ലേക് പാലസിലേക്കുള്ള റോഡ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ച രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, മുന്‍ എം.പി കെ.ഇ ഇസ്മയില്‍ എന്നിവരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നും വിജിലന്‍സ് എസ്.പി എം. ജോണ്‍സണ്‍ ജോസഫ്, ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പാസായതോടെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ 2008 മുതല്‍ പാടം നികത്താന്‍ കഴിയില്ല. ഈ നിയമംലംഘിച്ച് സ്വകാര്യഭൂമി നികത്തിയാണ് ലേക്പാലസിലേക്ക് റോഡ് നിര്‍മിച്ചതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യഭൂമിയാണ് നികത്തിയതെങ്കിലും ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെട്ടതിനാല്‍ അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. രണ്ട് എം.പിമാര്‍ക്ക് പുറമേ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പും റോഡ് നിര്‍മിക്കാന്‍ പണം നല്‍കി. ടാറിംഗിനായി 28 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ജനങ്ങള്‍ക്ക് ആവശ്യമുള്ള ഭാഗത്തെ റോഡുകള്‍ ഒഴിവാക്കുകയും ചെയ്തു. നികുതിപ്പണം വഴിവിട്ട് ചെലവഴിക്കാന്‍ ആലപ്പഴ കളക്ടര്‍മാരായിരുന്ന പത്മകുമാറും സൗരഭ് ജയിനും കൂട്ടുനിന്നെന്നും ഇവരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പരിശോധനയ്ക്ക് ശേഷമാണ് എം.പി ഫണ്ട് അനുവദിച്ചെന്നും വിജിലന്‍സ് കണ്ടെത്തി. അതിനാല്‍ ഇവരുടെയെല്ലാം മൊഴി എടുക്കണമെന്നും സീറോജെട്ടി റോഡ് നിര്‍മിച്ച പ്രദേശത്തെ കുറിച്ച് വ്യക്തത വരുത്തണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്ന് നേരത്തെ ത്വരതാന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. വിജിലന്‍സ് മേധാവികൂടിയായ ലോക്‌നാഥ് ബെഹ്‌റ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends