Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അവിഹിത ബന്ധം തുടരാന്‍ ഭര്‍തൃമാതാവിനെയും മൂന്നര വയസുകാരി മകളെയും കാമുകനെകൊണ്ട് വെട്ടിനുറുക്കിയ അനുശ്രീ ഇന്ന് ജയിലിലെ പാചക വിദഗ്ധ...

04 JANUARY 2018 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ആറ്റിങ്ങലില്‍ കാമുകനൊപ്പം ചേര്‍ന്ന് മകളെയും ഭര്‍തൃമാതാവിനെയും കൊലചെയ്ത കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഐ.ടി സ്ഥാപനത്തിലെ ടീം ലീഡറായിരുന്ന അനുശാന്തി ഇപ്പോൾ ജയിലിലെ ചമ്മന്തിപ്പൊടി സ്പെഷ്യലിസ്റ്റ്. എന്ത് ജോലി ഏൽപ്പിച്ചാലും ഇപ്പോൾ അനുശാന്തി അത് മടികൂടാതെ ചെയ്യും. അത് ബാത്ത് റൂം കഴുകലാകട്ടെ, സഹതടവുകാരെ കമ്പ്യൂട്ടർ പഠിപ്പിക്കലാകട്ടെ എന്തും.. പാചകം ചെയ്യാൻ പറഞ്ഞാലും സന്തോഷത്തോടെ ഏറ്റെടുക്കും.

ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അനുശാന്തി അട്ടക്കുളങ്ങര വനിതാ ജയിലിൽ ശാന്ത സ്വാഭവക്കാരിയായി കഴിയുകയാണ്. ഒരു വീട്ടമ്മയെപ്പോലുള്ള പെരുമാറ്റവും പ്രകൃതവും. ജയിലിൽ പാചകപ്പുരയുടെ ചുമതലയാണ് അനുശാന്തിയെ ഏൽപ്പിച്ചിരിക്കുന്നത്. സഹപ്രവർത്തകർ തമ്മിലുള്ള പ്രണയം അതിരുവിടുകയും വേർപിരിയാനാകാത്ത വിധം വളരുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു മൂന്നുവർഷം മുമ്പ് ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല.

മൂന്നരവയസുകാരി മകളെയും ഭർതൃ മാതാവിനെയും കൊലപ്പെടുത്താൻ കൂട്ടുനിന്ന കുറ്റത്തിനാണ് അനുശാന്തി ജയിലിലായത്. ടെക്നോപാർക്കിലെ ഒരു ഐ.ടി കമ്പനിയിലെ ടീം ലീഡറായിരുന്ന അനുശാന്തി ജയിലിലും ചുറുചുറുക്കോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കണ്ടറിഞ്ഞ് എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിക്കാൻ ഒരു പ്രത്യേക വിരുതാണ് അനുശാന്തിക്കെന്ന് ജയിലുദ്യോഗസ്ഥർ പറയുന്നു.


വിദ്യാസമ്പന്നയും ടെക്നോപാർക്കിലെ ജീവനക്കാരിയുമായിരുന്ന അനുശാന്തിയ്ക്ക് ജയിലിൽ നിന്ന് ന്യായവിലയ്ക്ക് പൊതുജനങ്ങൾക്ക് വിൽപ്പന നടത്താറുള്ള ഇഡ്ഡലി, സാമ്പാർ, വിവിധ പലഹാരങ്ങൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേൽനോട്ടമുണ്ട്. ഇതുമാത്രമല്ല, പാചകം ചെയ്യാൻ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കർത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് അനുശാന്തിയുടെ സ്പെഷ്യൽ ഐറ്റം. പുറത്തുവിൽക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതിൽ കേമിയാണ്. ജയിലിലെ ജോലികൾക്ക് അനുശാന്തിയ്ക്ക് ദിവസം 138 രൂപ ശമ്പളമായി കിട്ടുന്നുണ്ട്.

ഒരു നിമിഷം പോലും പഴയകാര്യങ്ങൾ ഓർത്ത് സങ്കടപ്പെടാൻ അനുശാന്തി തയാറല്ല. എപ്പോഴും എന്തെങ്കിലും ജോലികളിൽ ഏർപ്പെടാനാണ് ഇഷ്ടം. കംമ്പ്യൂട്ടർ പരിജ്ഞാനത്തിൽ, ഇരട്ടക്കൊലക്കേസിൽ തൂക്കുകയർ വിധിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കാമുകൻ നിനോ മാത്യുവിനോളം പ്രാഗത്ഭ്യം അനുശാന്തിയ്ക്കില്ലെങ്കിലും കഴിഞ്ഞ വർഷം ജയിലിലെ വെൽഫെയർ ബോർഡിന്റെ കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകളിൽ അനുശാന്തി അന്തേവാസികളെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിന് സഹായിയായിട്ടുണ്ട്.

രണ്ടാം ബ്ലോക്കിൽ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഏക ഇരട്ട ജീവപര്യന്തം തടവുകാരിയും അനുശാന്തിയാണ്. അച്ചടക്കത്തിന്റെ കാര്യത്തിലും എൻജിനിയറിംഗ് ബിരുദധാരിയായ അനുശാന്തി ജയിലിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ജയിൽ അധികൃതരോടും സഹതടവുകാരോടും വിനയത്തോടെയുള്ള പെരുമാറ്റം. ജയിലിൽ എത്തി നാലാം വർഷത്തോടുക്കുമ്പോഴും ഒരു പരാതി പോലും അനുശാന്തിക്കെതിരെ ഉയർന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സ്വന്തം മകളുടേയും ഭര്‍തൃമാതാവിന്റേയും കൊലപാതകത്തിലേക്ക് നയിച്ച അനുശാന്തിയുടെ കഥ ആരേയും ഞെട്ടിക്കുന്നതായിരുന്നു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു മാനസിക നിലയിലായിരുന്നു അന്ന് അനുശാന്തി. എട്ട് മാസം മാത്രമാണ് അനുശാന്തി-നിനോ പ്രണയത്തിനുള്ളത്. ഇതിനിടെ ഇവര്‍ വാട്ട്‌സ് ആപ്പിലൂടെ നഗ്ന ചിത്രങ്ങള്‍ കൈമാറുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു.


അവിഹിതബന്ധം തുടരാൻ കാമുകിയുടെ മകളെയും അമ്മായിയമ്മയെയും കൊലപ്പെടുത്താൻ നിനോ മാത്യു എത്തിയതു കല്യാണം ക്ഷണിക്കാനെന്ന വ്യാജേനയായിരുന്നു. അനുശാന്തിയുടെ ഭർതൃമാതാവായ ഓമനയെയും മകൾ സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇവരുടെ അന്ത്യരംഗങ്ങൾ വീഡിയോയയിൽ പകർത്തുകയും ചെയ്താണു ക്രൂരനായ നരാധമൻ അനുശാന്തിയുടെ ഭർത്താവിനായി കാത്തിരുന്നത്. ലിജേഷിനെ വധിക്കാന്‍ പ്രതി നിനോ മാത്യു ശ്രമിച്ചെങ്കിലും നടന്നില്ല.


ലിജീഷിനൊപ്പം കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനാണെന്നായിരുന്നു പരിചയപ്പെടുത്തിയാണു വീട്ടിലേക്കു നിനോ എത്തിയത്. വിവാഹം ക്ഷണിക്കാനാണെന്ന വ്യാജേനയാണ് ഇയാൾ ഓമനയെക്കൊണ്ട് ലിജേഷിനെ വിളിച്ചു വരുത്തിയത്. വീട്ടിലേക്കുള്ള വഴി എങ്ങനെ മനസിലായി എന്ന് ഓമന ചോദിച്ചപ്പോൾ ലിജീഷിന്റെ വിവാഹത്തിന് വന്നിരുന്നു എന്നാണ് മറുപടി പറഞ്ഞത്. എന്നാൽ അനുശാന്തിയുമായുള്ള വിവാഹം നടക്കുമ്പോൾ ലിജീഷിന് കെഎസ്ഇബിയിൽ ജോലി കിട്ടിയിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തതോടെ നിനോ ആക്രമണകാരിയാവുകയായിരുന്നു

ബാഗിൽ കരുതിയിരുന്ന ബേസ്ബോൾ ബാറ്റുകൊണ്ട് ഓമനയെ അടിച്ചുവീഴ്‌ത്തി. അവരുടെ ഒക്കത്തിരുന്ന മൂന്നര വയസുകാരി സ്വസ്തികയേയും ആക്രമിച്ചു. ഇരുവരുടേയും മരണം ഉറപ്പാക്കാനായി കസേരയിൽ കാത്തിരുന്നു. ഇതിനിടയിൽ രക്തം പുരണ്ട വേഷം മാറുകയും ചെയ്തു. ഇരകളുടെ മരണം ഉറപ്പു വരുത്തിയതിന് ശേഷമാണ് നിനോ മാത്യു ലജീഷിനെ വിളിച്ചത്. അനുശാന്തിയുടെ ഭർതൃമാതാവിന്റേയും മകളുടേയും അവസാനരംഗങ്ങൾ കസേരയിൽ ഇരുന്ന് ശാന്തനായാണ് നിനോ വീക്ഷിച്ചത്. വാട്ടസ് ആപ്പ് വഴിയായിരുന്നു അനുശാന്തിയുടേയും നിനോ മാത്യുവിന്റേയും ഓപ്പറേഷന്‍. കൊല നടത്തിയതിന് ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ അനുശാന്തി ഫോട്ടോ സഹിതം വാട്ട്‌സ്ആപ്പിലൂടെ നിനോക്ക് മെസേജേ് അയച്ചിരുന്നു.

കുട്ടിയേക്കാൾ നീളമുള്ള ആയുധമുപയോഗിച്ചാണ് നിനോ മാത്യു അതിക്രൂരമായി കൊലപാതകം നടത്തിയത്, പ്രതിയുടെ ആക്രമണത്തിൽ കുട്ടിയുടെ തലച്ചോറ് ചിതറിത്തെറിച്ചിരുന്നു. കേസിൽ നിനോയ്ക്ക് വധശിക്ഷയും കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തും സ്ത്രീയായതിനാലും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends