ടിപി കേസില്‍ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി

ടി.പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈകോടതി. പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ അന്വേഷണം നടത്തിയതാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തുടര്‍ അന്വേഷണ ത്തിന്റെ ഭാഗമായി അന്വേഷണം നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതില്‍ പുതിയ പ്രതികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇക്കാര്യം അന്വേഷിക്കാന്‍ ആകൂ. വധ ഗൂഢാലോചന കേസില്‍ പ്രതികളുടെ മേല്‍ കുറ്റം കണ്ടെത്തി ശിക്ഷിക്കപ്പെട്ട് കഴിഞ്ഞു. പിന്നെ എങ്ങനെ പുതിയ അന്വേഷണം സാധ്യമാകും എന്നും ഹൈക്കോടതി ആരാഞ്ഞു.
കേസ് ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയാണ് ടി.പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























