കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുവിന്റെ ശിക്ഷ വിധി നാളെ

കാലിത്തീറ്റ കുംഭകോണ കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് പ്രത്യേക സി.ബി.ഐ കോടതി നാളത്തേക്ക് മാറ്റി. കേസിൽ ലാലു ഉൾപ്പെടെ 15 പേർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം, പ്രായം കണക്കിലെടുത്ത് ലാലുവിന് കുറഞ്ഞ ശിക്ഷ നൽകണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, പരമാവധി ശിക്ഷ തന്നെ നൽകണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം. എന്നാൽ ലാലുവിനെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്. ലാലു മുഖ്യമന്ത്രിയായിരിക്കെ 1991-94 കാലയളവിൽ ദിയോഗർ ട്രഷറിയിൽ നിന്ന് വ്യാജ ബില്ലുകൾ നൽകി 84.53 ലക്ഷം രൂപ അനധികൃതമായി പിൻവലിച്ച കേസിലാണ് ലാലുവിന്റെ ശിക്ഷ പ്രഖ്യാപിക്കുക.
സിബിഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ രണ്ടാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബര്‍ 23 നാണ് കോടതി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























