ഇംഗ്ലീഷിലുള്ള ആര്‍ട്ടിക്കിളിന്റെ വളച്ചൊടിച്ചുള്ള തര്‍ജ്ജമയാണ് സുനിത തന്റെ പോസ്റ്റില്‍ ചേര്‍ത്ത്, അവിടം മുതല്‍ ഡബ്ല്യു.സി.സിക്ക് നേരെയുള്ള ഓണ്‍ലൈന്‍ അറ്റാക്ക് പലമടങ്ങായി വര്‍ധിച്ചു

മമ്മൂട്ടിയെ കുറിച്ച് ഡെയിലി ഓ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ലേഖനം വിമണ്‍ ഇന്‍ കളക്ടീവ് സിനിമ എഫ്.ബിയില്‍ ഷെയര്‍ ചെയ്തത് വലിയ വിവാദമായിരിക്കുകയാണ്. ഇതിനിടെ ഷെയര്‍ ചെയ്ത ലേഖനം അവര്‍ പിന്‍വലിച്ചു. എന്നിട്ടും ഡബ്ല്യു.സി.സിയെ മമ്മൂട്ടിയുടെ ആരാധകരും മറ്റും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇതിന് പ്രധാന കാരണം മാധ്യമപ്രവര്‍ത്തകയായ സുനിതാ ദേവദാസാണെന്നാണ് പ്രവാസിയായ ആര്‍.ജെ സലിം പറയുന്നത്. സലിമിന്റെ വാദം ഇങ്ങനെ: ആ ലേഖനത്തില്‍ ആരും മമ്മൂട്ടിയെ തെറി പറഞ്ഞിട്ടില്ല. മമ്മൂട്ടിക്ക് യൗവ്വനത്തിനോടുള്ള അമിത ആവേശം മൂത്തു സിനിമകളുടെ നിലവാരം കോമ്പ്രമൈസ് ചെയ്യുന്നു എന്നാണ് ആര്‍ട്ടിക്കിള്‍ പറയുന്നത്. അത് സിനിമയുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്.
പുള്ളിക്കാരന്‍ സ്റ്റാറാ, തോപ്പില്‍ ജോപ്പന്‍ എന്നീ സിനിമകള്‍ കണ്ടവര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല മോഹന്‍ലാലിനെയും ദിലീപിനെയും അതില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഡെയിലി ഓ ഇന്ത്യ ടുഡേയുടെ ഓണ്‍ലൈന്‍ മാധ്യമമാണ്. ഇത് ഷെയര്‍ ചെയ്യുന്നത് വഴി, കേരളത്തിന് പുറത്തുള്ള നാഷണല്‍ മീഡിയകളില്‍ വരെ സജീവമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടക്കുന്നുണ്ടെന്ന് കാണാം.
ഈ ആര്‍ട്ടിക്കിളിനെതിരെ ആദ്യമായി പരസ്യമായി രംഗത്തു വരുന്നത് സുനിത ദേവദാസാണ്. ഇംഗ്ലീഷിലുള്ള ആര്‍ട്ടിക്കിളിന്റെ വളച്ചൊടിച്ചുള്ള തര്‍ജ്ജമയാണ് സുനിത തന്റെ പോസ്റ്റില്‍ ചേര്‍ത്ത്. അവിടം മുതല്‍ ഡബ്ല്യു.സി.സിക്ക് നേരെയുള്ള ഓണ്‍ലൈന്‍ അറ്റാക്ക് പലമടങ്ങായി വര്‍ധിച്ചു.
' നിര്‍ഭാഗ്യകരമായി കണ്ടുപോയൊരു സിനിമയായിരുന്നു കസബ. അതില്‍ പ്രവര്‍ത്തിച്ച എല്ലാ ടെക്‌നീഷ്യന്മാരോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, വളരെ പ്രഗത്ഭനായ ഒരു നടന്‍ സന്ദര്‍ഭവശാല്‍ പറഞ്ഞു പോയ ചില മോശം ഡയലോഗുകള്‍ എന്നെ തികച്ചും നിരാശപ്പെടുത്തി. ' എന്നാണ് പാര്‍വതി അന്ന് പറഞ്ഞത്. ഇതിലെവിടെയാണ് മമ്മൂട്ടിയെ കഠിനമായി വിമര്‍ശിച്ചത് ? ഓണ്‍ലൈന്‍ മഞ്ഞകളുടെ നുണ പ്രചരണം മാത്രമായിരുന്നു അത്.
.
സിനിമയെ സിനിമയായി കണ്ടുകൂടെ ?
.വിമര്‍ശിക്കുമ്പോള്‍ മാത്രം ഓര്‍മ്മ വരുന്നൊരു എതിര്‍ വാദമാണ് ഇത്. നടന്മാര്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍, ഫാന്‍സിന്റെ കൈയ്യടി കിട്ടുമ്പോള്‍, സിനിമ കൊണ്ടുള്ള മറ്റു പ്രയോജനങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തുമ്പോഴൊന്നും സിനിമയെ സിനിമയായി കണ്ടൂടെ എന്ന് ഇവര്‍ നിങ്ങളോടു പറയുന്നില്ലല്ലോ പിന്നെന്തിനാണ് വിമര്‍ശിക്കുമ്പോള്‍ മാത്രം ഒരു പ്രത്യേകത.
.
സിനിമയില്‍ മോശം കാര്യങ്ങള്‍ വേണ്ടെന്നാണോ ?
ഒരു ഉദാഹരണം പറയാം. നിങ്ങള്‍ മോഹന്‍ലാല്‍ ഫാനാണ് എന്ന് കരുതുക. നിങ്ങള്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നൊരു ജാതിയില്‍ നിന്നാണ് വരുന്നതെന്നും കരുതുക. ഒരു സിനിമയില്‍ മോഹന്‍ലാല്‍ വളരെ ഹീറോയിക്കായി നിങ്ങളുടെ ജാതിയില്‍പ്പെട്ടൊരു കഥാപാത്രത്തെ അതിന്റെ പേരില്‍ തരംതാഴ്ത്തി കൈയ്യടി നേടുന്നൊരു രംഗമുണ്ട് എന്ന് കരുതുക. ഉയര്‍ന്ന സവര്‍ണ്ണ ജാതികള്‍ക്കു അത് ഹീറോയിസമായിരിക്കും. അവര്‍ ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുമായിരിക്കും. പക്ഷെ നിങ്ങള്‍ക്ക് അത് കണ്ടു കൈയ്യടിക്കാന്‍ സാധിക്കുമോ ? അത്രയേ പാര്‍വതിയും ചെയ്തിട്ടുള്ളൂ. സ്ത്രീയെന്ന അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിനെ ഏറ്റവും തരംതാഴ്ത്തി ആഘോഷിക്കുന്നൊരു സിനിമ കണ്ടു നിരാശ തോന്നി എന്നേ അവരും പറഞ്ഞുള്ളൂ. നിങ്ങള്‍ ഒരു അംഗപരിമിതനാണെങ്കില്‍ നിങ്ങളെപ്പോലെയുള്ളൊരു കഥാപാത്രത്തെ ചീത്ത വിളിച്ചു കൈയ്യടി നെടുന്നൊരു രംഗം കണ്ടു സന്തോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ? ഒരു കാര്യം കാണിക്കുന്നതും അത് ആഘോഷിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
.
https://www.facebook.com/Malayalivartha


























