ടിപി വധക്കേസില്‍ നിലവില്‍ നിരവധി പേര്‍ വിചാരണ നേരിടുകയും പലരേയും കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്, ഗുഢാലോചനാ ആരോപണം അന്ന് പരിഗണിച്ചെന്നും കോടതി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ നേരിട്ട പ്രതികള്‍ക്കെതിരേ വീണ്ടും ഗുഢാലോചനാ കുറ്റം കൂടി ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്നും ഹൈക്കോടതി ചോദിക്കുന്നു. ഗൂഢാലോചനയില്‍ നേരത്തെ അന്വേഷണം നടന്നതാണ്. അതിനാല്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ?. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് നിയമപരമായ സംശയം കോടതി ഉന്നയിച്ചത്. ടിപി വധക്കേസില്‍ നിലവില്‍ നിരവധി പേര്‍ വിചാരണ നേരിടുകയും പലരേയും കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഗുഢാലോചനാ ആരോപണവും അന്ന് പരിഗണിച്ചതാണെന്നും കോടതി പറഞ്ഞു. കേസിലെ ഡൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസല്‍ പുതിയ പ്രതികളുണ്ടെങ്കില്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ എടുത്ത് അന്വേഷണം നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി. മൂന്ന് എഫ്.ഐ.ആറുകളാണ് ചന്ദ്രശേഖരന്‍ വധത്തില്‍് നിലനില്‍ക്കുന്നത്. ഇവയില്‍ നിയമപരമായ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സി.ബി.ഐ അന്വേഷണം സാധ്യമാകൂ എന്നും കോടതി അറിയിച്ചു. സി.പി.എമ്മിനെ ഏറെക്കാലം വിവാദത്തിലാക്കിയ കേസില്‍ സംസ്ഥാനതലത്തിലെ ചില നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഒത്തുകളിച്ച് അത് അട്ടിമറിക്കുകയായിരുന്നെന്ന് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായിരുന്ന കെ.കെ രമ ആരോപിച്ചിരുന്നു.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും അന്വേഷണം ആരംഭിച്ചപ്പോള്‍, ടി.പി കേസ് ഒത്ത് തീര്‍പ്പാക്കിയതിന്റെ നന്ദിയാണ് സി.പി.എം കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബെല്‍റാം പ്രതികരിച്ചിരുന്നു. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുന്‍ ഡി.ജി.പി ടി.പി സെല്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. അത് പൂര്‍ണമായും അന്വേഷിച്ച് കണ്ടെത്തിയെന്ന് വിശ്വസിക്കുന്നില്ല. ഇനി കണ്ടെത്താമെന്ന് ഉറപ്പില്ല. കാരണം ടെലഫോണ്‍ സംഭാഷണങ്ങള്‍ അടക്കമുള്ള ശാസ്ത്രീയമായ തെളുവുകള്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടെടുക്കാനാവില്ല. ഗൂഢാലോചന നടന്നിട്ടുണ്ട്, അതുകൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന തെളിയിക്കാന്‍ പ്രയാസമാണ്. ടി.പിയെ കൊല്ലാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അപ്പോള്‍ അതിന് പിന്നില്‍ ഒരു ലക്ഷ്യം ഉണ്ടെന്ന് ഉറപ്പാണ്. അതിനാല്‍ ഗൂഢാലോചനയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























