കെ.എസ്.ആർ.ടി.സി യെ സർക്കാർ കയ്യൊഴിഞ്ഞു; സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ ഇനി കഴിയില്ല; പ്രതിസന്ധി മറികടക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു ഇനി ഒന്നും ചെയ്യാനില്ലെന്നും സർക്കാർ

കെഎസ്ആർടിസി യുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേരള സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് കാര്യത്തില്‍ സര്‍ക്കാരിനു നേരിട്ടു ബാധ്യതയില്ല. നിയമപരമായ ബാധ്യതയില്ലെങ്കിലും 1984 മുതല്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു പെന്ഷന് നല്‍കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാരിന് സാധിക്കുന്ന എല്ലാ സഹായവും ചെയ്തു കഴിഞ്ഞെന്നും ഇതിൽ കൂടുതൽ ഇനി ഒന്നും ചെയ്യാനില്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നല്കുന്ന രീതി അധികകാലം മുന്നോട്ടു പോകില്ലെന്നും സംസ്ഥാന സര്‍ക്കാരിനു പുതിയ റവന്യു ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നുമാണ് ധനവകുപ്പിന്റെ നിലപാട്.
പെന്ഷന് ലഭിക്കാത്തത് ചോദ്യം ചെയ്ത് മുന്‍ജീവനക്കാര്‍ സമര്‍പ്പിച്ച ഹരജിക്കുള്ള മറുപടിയായി സർക്കാർ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അഞ്ചു മാസമായി പെന്ഷന് മുടങ്ങിയിരിക്കുകയാണ്. വിരമിച്ച 38,000 ജീവനക്കാര്‍ക്കാണ് കെഎസ്ആര്‍ടിസി പെന്ഷന് നല്‍കുന്നത്. പെന്ഷന് കുടിശിക തീര്‍ക്കാന്‍ 224 കോടി രൂപയാണു കെഎസ്ആര്‍ടിസിക്കു വേണ്ടത്.
https://www.facebook.com/Malayalivartha


























