ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിന്‍വലിച്ചു ; ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

മോട്ടോര്‍ വാഹന ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജനുവരി ആറിന് നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമ ഭേദഗതി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തൊഴിലാളികളുടെ പ്രതിഷേധം. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ നിയമ വിരുദ്ധമാണ്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ജനുവരി അഞ്ചിന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























