ഗാര്‍ഹിക പീഢനക്കേസ്... എഞ്ചിനീയറായ ഭര്‍ത്താവ് ഭാര്യയ്ക്ക് നല്‍കേണ്ടത്?

ഗാര്‍ഹിക പീഢനക്കേസില്‍ എഞ്ചിനീയറായ ഭര്‍ത്താവിനും കുടുംബത്തിനും പണി കിട്ടി. കേസില്‍ ഭാര്യയ്ക്ക് പ്രതിമാസം 25,000 രൂപ ചിലവിനും നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കുവാനും കോടതി വിധിച്ചു. 2011 ജൂണ്‍ രണ്ടിനാണ് അമേരിക്കയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ കടിഞ്ഞിമൂലയിലെ ശാന്തയുടെ മകന്‍ മധുസൂദനനും നീലേശ്വരം പൂവാലംകൈയിലെ ജനാര്‍ദ്ദനന്റെ മകള്‍ ബിരുദവിദ്യാര്‍ത്ഥിനിയായ സിജിലയും തമ്മില്‍ വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്നുള്ള ഉറപ്പിന്‍മേലാണ് വിവാഹം ഉറപ്പിച്ചതെന്ന് സിജിലയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ വിവാഹശേഷം ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോയില്ല. മാത്രവുമല്ല മറ്റ് സ്ഥലങ്ങളില്‍ പോയി പഠനം പൂര്‍ത്തിയാക്കാനും അനുവദിച്ചില്ല. കൂടാതെ വീട്ടുകാരുടെ മാനസികപീഢനവും ഏല്‍ക്കേണ്ടി വന്നു.
തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ സിജില വീട്ടുകാരോട് പരാതി പറയുകയും വീട്ടുകാരുടെ സഹായത്തോടെ പോലീസ് സ്‌റ്റേഷനിലെത്തി ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കുകയും ആയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മധുസൂദനനെ കൂടാതെ മാതാവ് ശാന്ത, മധുസൂദനന്റെ സഹോദരങ്ങളായ രാജേഷ്, രതീഷ് എന്നിവരുടെ പേരിലും പീഢനത്തിന് കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























