വനിതാ കൂട്ടായ്മയിൽ ഉണ്ടായ വിള്ളൽ നടിയെ ആക്രമിച്ച് കേസ് ഒത്ത് തീർപ്പിലേക്ക് പോകുന്നതിന്റെ സൂചനയോ? കേസിൽ ഗൂഢാലോചന വാദം ആദ്യം ഉയർത്തിയ നടി മഞ്ജുവാര്യരെക്കൊണ്ടു തന്നെ കേസ് പിൻവലിപ്പിക്കാനുള്ള പദ്ധതികളാണോ അണിയറയിൽ ഒരുങ്ങുന്നത്...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് ഒത്തു തീർപ്പിലേക്കെന്നു സൂചന. ഇതിന്റെ ഭാഗമായിട്ടാണോ ഇപ്പോൾ വനിതാ സിനിമാ കൂട്ടായ്മയിൽ വിള്ളലുണ്ടായിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. കേസിൽ ഗൂഢാലോചന വാദം ആദ്യം ഉയർത്തിയ നടി മഞ്ജുവാര്യരെക്കൊണ്ടു തന്നെ കേസ് പിൻവലിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനാണ് ഇപ്പോൾ പദ്ധതി അണിയറയിൽ ഒരുങ്ങുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. ഇതേ തുടർന്നു പൾസർ സുനി അടക്കം കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറുപതു ദിവസത്തിലേറെ ജയിൽ വാസത്തിനു ശേഷം ജാമ്യ വ്യവസ്ഥയിൽ ദിലീപ് പുറത്തിറങ്ങുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാളത്തിൽ വനിതാ കൂട്ടായ്മ രൂപപ്പെട്ടത്. നടി മഞ്ജുവാര്യർ തന്നെയാണ് കൂട്ടായ്മയ്ക്കു രൂപം നൽകിയകും. നടി പാർവതിയും റിമ കല്ലിംഗലും അടക്കമുള്ളവർ മഞ്ജുവിനു പിൻതുണയുമായി വുമൺ ഇൻ സിനിമാ കളക്ടീവ് എന്ന സംരംഭത്തിൽ ഒന്നിച്ച് അണിനിരക്കുകയും ചെയ്തു.
എന്നാൽ, ഇന്ത്യൻ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഓപ്പൺ ഫോറം വേദിയിൽ നടി പാർവതി മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമർശിച്ചതോടെയാണ് സംഭവം വീണ്ടും വിവാദങ്ങളിൽ നിറഞ്ഞത്. പാർവതിയ്ക്കു നേരെ ശക്തമായ ആക്രമണം മമ്മൂട്ടിയുടെ ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും മഞ്ജുവാര്യർ മമ്മൂട്ടിയെ അപലപിക്കാനോ, പാർവതിയെ പിൻതുണച്ച് രംഗത്തെത്താനോ തയ്യാറായില്ല. അതെ സമയം പത്മശ്രീ ലഭിക്കുന്നതിനുള്ള സംസ്ഥാന പട്ടികയിൽ മഞ്ജുവിന്റെ പേര് ഉൾപ്പെടുത്തുമെന്നാണ് ധാരണ ലഭിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ഒത്തു തീർപ്പിനായി സിപിഎമ്മിലെ ഒരു ഉന്നത നേതാവ് മഞ്ജുവിനെ സമീപിച്ചതെന്നാണ് സൂചന. കേന്ദ്രത്തിൽ സ്വാധീനമുള്ള ഒരു ഉന്നത ബിജെപി നേതാവും, സിനിമാ ബന്ധമുള്ള ഒരു ഉന്നത സിപിഎം നേതാവും ഇടപെട്ട് പ്രശ്‌നങ്ങളെല്ലാം ഒത്തു തീർക്കുമെന്നാണ് ധാരണ.
https://www.facebook.com/Malayalivartha


























