സി.പി.എമ്മിനെ തകർക്കാൻ ശ്രമിച്ച് ചെന്നിത്തലയും കുമ്മനവും; ആർ.എസ്.എസ് പ്രചാരകന്മാരെ നിയമിച്ചതോടെ സംസ്ഥാനത്ത് അക്രമം രൂക്ഷം.. രണ്ട് കൂട്ടർക്കം ഉള്ളത് ഒരേ ലക്ഷ്യം

സംസ്ഥാനത്ത് സി.പി.എമ്മിനെ തകർക്കാൻ ചെന്നിത്തല-കുമ്മനം കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ബി.ജെ.പി നേതൃസ്ഥാനത്ത് ആർ.എസ്.എസ് പ്രചാരകന്മാരെ നിയമിച്ചതോടെയാണ് അക്രമങ്ങൾ കൂടിയത്. സർക്കാരിനെതിരെ ബി.ജെ.പി പറയുന്നത് ഏറ്റുപറയുകയാണ് കോൺഗ്രസ്. രണ്ട് കൂട്ടർക്കം ഒരേ ലക്ഷ്യമാണ്. രാവിലെ കുമ്മനം പറയുന്നത് വൈകിട്ട് ചെന്നിത്തല കോപ്പിയടിക്കും.
ഇരുകൂട്ടരെയും എതിർക്കാൻ ബഹുജനകൂട്ടായ്മ ഉയർന്ന് വരണം. പാവപ്പെട്ടവരുടെ ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ദേവസ്വം ബോർഡിലെ നിയമനങ്ങളും പുതിയ സംവരണ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha


























