പി.എസ്.സി ചോദ്യ പേപ്പര്‍ മാറി; സംഭവത്തില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

പി.എസ്.സി ചോദ്യക്കടലാസ് മാറി പൊട്ടിച്ചതിനെ തുടര്‍ന്ന് ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ടയിലെ പി.എസ്.സി ഓഫിസിലെ സെക്ഷന്‍ ഓഫിസര്‍ റീനക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും നടത്താന്‍ പി.എസ്.സി തീരുമാനിച്ചു.
ഹൈസ്‌കൂള്‍ അധ്യാപക തസ്തികക്കുള്ള പരീക്ഷക്ക് പ്ലംബര്‍ തസ്തികയുടെ ചോദ്യപേപ്പറാണ് നല്‍കിയത്. പത്തനംതിട്ട ജില്ലയിലെ കേന്ദ്രത്തില്‍ ബുധനാഴ്ച നടന്ന പരീക്ഷക്കാണ് അബദ്ധം സംഭവിച്ചത്. ടൂറിസം ഡെവലപ്മന്റെ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ പ്ലംബര്‍ തസ്തികയിലേക്ക് ജനുവരി അഞ്ചിന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നല്‍കിയത്.
ഇതോടെ, പ്ലംബര്‍ പരീക്ഷ പി.എസ്.സി മാറ്റിവെച്ചു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിനുശേഷം മറ്റ് നടപടികള്‍ ഉണ്ടാവുമെന്ന് പി.എസ്.സി അറിയിച്ചു.
https://www.facebook.com/Malayalivartha


























