അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയുയരും മുമ്പെ വിധികർത്താക്കളുടെ പിന്മാറ്റം

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയുയരും മുമ്പെ വിധികർത്താക്കളുടെ പിന്മാറ്റം. നൃത്ത ഇനങ്ങളിലെ പത്ത് വിധി കർത്താക്കളാണ് പിന്മാറിയത്.
എന്നാൽ വിധികർത്താക്കളുടെ പിന്മാറ്റം വിജിലൻസ് സംവിധാനം ശക്തമായതിനാലാണ് എന്ന് ഡി.പി.ഐ അറിയിച്ചു. കണ്ണൂരിനേക്കാൾ ശക്തമായ സംവിധാനമാണ് തൃശ്ശൂരിലേതെന്നും ഡി.പി.ഐ കൂട്ടിച്ചേർത്തു.
അന്‍പത്തിയെട്ടാമത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ അരങ്ങേറുന്നത്. തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാകയുയര്‍ത്തും. രാവിലെ പത്ത് മണിയോടെ, ഓരോ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ കലോത്സവ നഗരിയിലേക്ക് എത്തും.
https://www.facebook.com/Malayalivartha


























