സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ല; കെഎസ്ആര്‍ടിസിയെ കൈവിട്ട് സർക്കാർ

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിനു നേരിട്ടു ബാധ്യതയില്ലന്നും അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നിയമപരമായി ബാധ്യതയില്ലെങ്കിലും 1984 മുതല്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു പെന്‍ഷന്‍ നല്‍കുന്നുണ്ട്. സര്‍ക്കാരിനു സാധിക്കുന്ന എല്ലാ സഹായവും ചെയ്തു കഴിഞ്ഞെന്നും ഇനി ബാധ്യതകള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. സര്‍ക്കാരിനായി ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
നിലവില്‍ ഓരോ മാസവും 30 കോടി വീതം സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും ഇനിയും സഹായം പ്രതീക്ഷിക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























