Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ചാണ്ടി കുട്ടനാട് വഴി കുവൈറ്റിലേക്ക്... ഫോണ്‍ കെണി കേസില്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ പിന്നെല്ലാം ശുഭം

05 JANUARY 2018 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ എടുത്ത് കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ മന്ത്രിക്കസേരയിലേക്കുള്ള തോമസ് ചാണ്ടിയുടെ വഴി അടയുന്നു. അതേസമയം, മന്ത്രിപദത്തിലേക്ക് മടങ്ങിയെത്താന്‍ കാത്തിരിപ്പ് തുടരുന്ന എ.കെ ശശീന്ദ്രന് ആശ്വാസമാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഫോണ്‍ കെണി കേസില്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ മന്ത്രിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. തോമസ് ചാണ്ടിയുടെയും ശശീന്ദ്രന്റെയും കാര്യത്തില്‍, ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്ന ധാരണയാണ് എന്‍.സി.പിയിലുള്ളത്. ഇതിനിടെ, മന്ത്രിപദം മോഹിച്ച് എം.എല്‍.എമാരായ കെ.ബി ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള എന്നിവര്‍ നടത്തിയ ലയനനീക്കം വിജയിക്കാനുള്ള സാധ്യത കുറവാണ്. 

ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പേരില്‍ തോമസ് ചാണ്ടിയുടെ മേലുള്ള നിയമക്കുരുക്ക് മുറുകുകയാണ്. റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന തോമസ് ചാണ്ടിയുടെ പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. ആലപ്പുഴ വലിയകുളം സീറോജെട്ടി ഭാഗത്താണ് നിലംനികത്തി റോഡ് നിര്‍മിച്ചതെന്ന് പരാതിയുള്ളത്. ഇതേ തുടര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. 

എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമാക്കി മൂന്ന് എം.എല്‍.എമാര്‍ പിന്‍വാതില്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. നിയമക്കുരുക്ക് മുറുകി ശശീന്ദ്രനോ തോമസ്ചാണ്ടിക്കോ മന്ത്രായാകാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ എന്‍.സി.പിയില്‍ എത്തി മന്ത്രിയാകാനായിരുന്നു മൂന്നു പേരുടെയും നീക്കം. ദൂതന്മാര്‍ മുഖേന രഹസ്യമായിട്ടായിരുന്നു മൂന്ന് ഇടതുസാമാജികരുടെയും നീക്കം. നേതൃതലത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും എ.കെ ശശീന്ദ്രന്‍ പക്ഷം വാളെടുത്തതോടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ വെട്ടിലായി. 
എന്‍.സി.പിയുമായി ലയിച്ച് മന്ത്രിയാകാമെന്ന ഗണേഷ്‌കുമാറിന്റെ നീക്കം എളുപ്പത്തില്‍ ഫലം കാണാന്‍ സാധ്യതയില്ല. കേരള കോണ്‍ഗ്രസ് ബി ഉള്‍പ്പെടെയുള്ളവര്‍ താല്‍പര്യം അറിയിച്ചിരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ അറിയിച്ചിരുന്നു. പക്ഷേ ലയനം ഇപ്പോള്‍ അജണ്ടയിലില്ലെന്നും സംഘടനാ തെരഞ്ഞെടുപ്പിനു ശേഷമെ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകൂവെന്നും പീതാംബരന്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയോട് ആലോചിക്കാതെ പീതാംബരന്‍ ചര്‍ച്ച നടത്തിയത് ശരിയായില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കേരള കോണ്‍ഗ്രസ് ബിയുമായി യാതൊരു സഹകരണവും വേണ്ടെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. 
വിജിലന്‍സ് അന്വേഷണം നടക്കുന്നതോടെ തോമസ് ചാണ്ടിക്ക് ഉടനൊന്നും തിരിച്ചുവരവ് സാധ്യമാകില്ല. എന്നാല്‍ ഫോണ്‍കെണി കേസില്‍ പരാതിക്കാരി പിന്‍വാങ്ങിയ സാഹചര്യത്തില്‍ കുറ്റവിമുക്തനാക്കപ്പെടുമെന്നാണ് എ.കെ ശശീന്ദ്രന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ എത്രയും വേഗം മന്ത്രിക്കസേരയില്‍ തിരികെയെത്താമെന്നും ശശീന്ദ്രന്‍ കണക്കുകൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends