സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്മാറിയ വിധി കര്‍ത്താക്കളെ വീണ്ടും സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്മാറിയ വിധി കര്‍ത്താക്കളെ വീണ്ടും സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. വിധികര്‍ത്താക്കളുടെ പ്രതിഷേധം തെറ്റിദ്ധാരണമൂലമാണെന്നും മന്ത്രി പറഞ്ഞു. വിജിലന്‍സ് സംവിധാനം സുതാര്യതയ്ക്ക് വേണ്ടിയാണെന്നും പ്രതിഷേധം കണക്കിലെടുത്ത് ഇത് ഒഴിവാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവത്തിന് കൊടിയേറും മുമ്പ് നൃത്ത ഇനങ്ങളിലെ പത്ത് വിധി കര്‍ത്താക്കള്‍ പിന്മാറിയിരുന്നു.
എന്നാല്‍ വിധികര്‍ത്താക്കളുടെ പിന്മാറ്റം വിജിലന്‍സ് സംവിധാനം ശക്തമായതിനാലാണ് എന്ന് ഡി.പി.ഐ പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന കലോത്സവത്തേക്കാള്‍ ശക്തമായ സംവിധാനമാണ് തൃശ്ശൂരിലേതെന്നും ഡി.പി.ഐ പറഞ്ഞു. കലോത്സവം തുടങ്ങും മുമ്പെ തന്നെ വിവാദങ്ങള്‍ ഉയരുന്നത് മേളയുടെ ശോഭ കെടുത്തും.
ഇതേ തുടര്‍ന്നാണ് പിന്മാറിയ വിധികര്‍ത്താക്കളെ വീണ്ടും സമീപിക്കുമെന്ന് മന്ത്രി അറിയിച്ചത്. തൃശ്ശൂരില്‍ നാളെ മുതലാണ് കൗമാരോത്സവത്തിന്‍െ പൂരക്കാഴ്ചകള്‍ തുടങ്ങുക.
https://www.facebook.com/Malayalivartha


























