ദുരൂഹത വിട്ടുമാറാതെ യുവാവിന്റെ മരണം; വഴിയരികിൽ അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയോട്ടി തകർന്ന് തരിപ്പണം

ദുരൂഹത വിട്ടുമാറാതെയിരുന്ന യുവാവിന്റെ മരണത്തിൽ വഴിത്തിരിവ്. മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന്റെ തലയോട്ടിയുടെ പിന്‍ഭാഗം തകർന്ന് തരിപ്പണമായിരുന്നു. യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയതാണ് എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
തലയോട്ടിയുടെ പിന്‍ഭാഗം തകര്‍ന്നിരുന്നു. ഇതാണ് മരണ കാരണം കൊലപാതകമണെന്ന് ഉറപ്പിക്കാനുള്ള കാരണം. യുവാവ് ശക്തമായി വീണാതാണോ മരണകാരണം എന്ന് പരിശോധിക്കാന്‍ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ സംഭവ സ്ഥലത്ത് അങ്ങനെ ഒരു സാഹചര്യം കണ്ടെത്തനായിട്ടില്ല. മൃതദേഹത്തിനു സമീപം കല്ല് കണ്ടെത്തിരുന്നു. എങ്കിലും കല്ലു കൊണ്ടുള്ള ഇടിയിലല്ല തലയുടെ പിന്‍ഭാഗത്തു പൊട്ടലുണ്ടായത് എന്നു പോലീസ് സര്‍ജന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























