മലയില്‍ സ്ഥാപിച്ചിരുന്ന മര കുശിന് നേരത്തെ മിന്നലേറ്റ് തകര്‍ന്നിരുന്നു. ഇതിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്

ബോണക്കാട് കുരിശുമലയില്‍ വിശ്വാസികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. വിശ്വാസികള്‍ ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ലാത്തി വീശിയത്. വിശ്വാസികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികളുടെ കുരിശുമലയാത്ര പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ചിതറിയോടിയ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസുകാര്‍ക്കും പരിക്കുണ്ട്. പൊലീസ് വിശ്വാസികള്‍ക്ക് നേരെയും കല്ലെറിഞ്ഞു. വനഭൂമിയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചവരെയാണ് തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ പാലോട് സി.ഐ മനോജ്കുമാര്‍, വിതുര എസ്.ഐ കെ.ആര്‍ ബിജു, വലിയമല എസ്.ഐ അജേഷ്, വിതുര എ.എസ്.ഐ വിനോദ്,സി.പി.ഒ സജീര്‍, റാണി, അനിത, കെ.എ.പിയിലെ 12 പോലീസുകാര്‍ എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്.
നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് രൂപത അധികൃതരുമായി ചര്‍ച്ച നടത്തി. അതിന് ശേഷം തഹസീല്‍ദാരെത്തി. 15 പേരെ കുരിശുമലയിലേക്ക് കടത്തിവിടാമെന്ന് തഹസീല്‍ദാര്‍ അറിയിച്ചെങ്കിലും രൂപത അധികൃതര്‍ വഴങ്ങിയില്ല. ഇതോടെ ചര്‍ച്ച അവസാനിച്ചു. മലയില്‍ സ്ഥാപിച്ചിരുന്ന മര കുശിന് നേരത്തെ മിന്നലേറ്റ് തകര്‍ന്നിരുന്നു. ഇതിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ വനംഭൂമിയില്‍ കുരിശ് സ്ഥാപിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ബോണക്കാടുവച്ച് വിശ്വാസികളെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വിശ്വാസികള്‍ വനത്തിലേക്ക് ചിതറിയോടി.
എന്തായാലും ഇന്ന് കുരിശ് സ്ഥാപിക്കാനൊക്കില്ലെന്ന ഉറച്ചനിലപാടിലാണ് പൊലീസ്. 60 വര്‍ഷമായി എല്ലാവര്‍ഷത്തെയും ആദ്യത്തെ വെള്ളിയാഴ്ച കുരിശുമലയില്‍ വിശ്വാസികള്‍ യാത്ര നടത്തുന്നു. കുരിശ് തകര്‍ത്തത് ആരാണെന്ന് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിരവധി പരാതികള്‍ നല്‍കിയിരുന്നു. അതില്‍ യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് യാത്ര നടത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് കുരിശ്മലയിലേക്ക് നടത്തിയ യാത്ര വൈദികര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചില്ല.
https://www.facebook.com/Malayalivartha


























