കായല്‍ കയ്യേറ്റത്തില്‍ തോമസ് ചാണ്ടിയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തള്ളി, 15ന് കളക്ടര്‍ ഹിയറിങ്ങ് നടത്തും അന്ന് വാട്ടര്‍വേള്‍ഡ് കമ്പനി ഹാജരാകണം

വിവാദമായ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിച്ചുവന്ന പിണറായി സര്‍ക്കാര്‍ ഒടുവില്‍ അദ്ദേഹത്തെ കൈവിട്ടു. ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ വാദങ്ങള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ തള്ളിയതോടെയാണ് നിലപാട് മാറ്റം വ്യക്തമായത്. കയ്യേറ്റം സംബന്ധിച്ച രേഖകള്‍ സര്‍ക്കാര്‍ കൈമാറിയില്ലെന്നും അതിനാല്‍ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആരോപിച്ച് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയും തോമസ് ചാണ്ടിയുടെ സഹോദരിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആവശ്യമായ റവന്യൂ രേഖകളെല്ലാം കമ്പനിക്ക് കൈമാറിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ലഭിച്ച രേഖകളില്‍ വ്യക്തതയില്ലെന്ന് വാട്ടര്‍ വേള്‍ഡ് കമ്പനി കോടതിയെ അറിയിച്ചു. സാറ്റലൈറ്റ് ഇമേജ് ഉള്‍പ്പെടെ ലഭിച്ചിട്ടില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. ഇതോടെ രേഖകള്‍ കൈമാറാന്‍ കോടതി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ മാസം എട്ടിന് കളക്ടര്‍ കമ്പനി അധികൃതരെ ഹിയറിങ്ങിന് വിളിച്ചെങ്കിലും അന്ന് ഹാജരാകാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതോടെ ഹിയറിങ്ങ് 15ലേക്ക് മാറ്റിയിരിക്കുകയാണ്. തോമസ് ചാണ്ടിയുടെ മന്ത്രിക്കസേര സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയ സര്‍ക്കാര്‍ കോടതിയില്‍ മലക്കംമറിഞ്ഞത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























