കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയിരിക്കുകയാണ്. സിപിഎമ്മിന് ഭരിക്കാനറിയില്ലെന്നും സമരം ചെയ്യാന്‍ മാത്രമേ അറിയൂ എന്നുമാണ് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചത്.
പെന്‍ഷന്‍ പ്രശ്നം ഇത്ര രൂക്ഷമാകാൻ കാരണം സര്‍ക്കാര്‍ നിലപാട് ആണെന്നും കെഎസ്‌ആര്‍ടിസിയുടെയും ജീവനക്കാരുടെയും പെന്‍ഷന്റെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
എന്നാൽ പ്രതിസന്ധി മറികടക്കാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും, കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
കൂടാതെ കെഎസ്‌ആര്‍ടിസിയുടെ പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലെന്നും, നിയമപരമായ ബാധ്യതയില്ലെങ്കിലും 1984 മുതല്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























