Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

'കടക്ക് പുറത്തെന്ന്' കേരളചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിട്ടില്ല, ഇഷ്ടമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പിണറായി ബുദ്ധിമുട്ട് കാണിക്കരുത്, മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമെന്നും രാജാജി മാത്യൂ തോമസ്

09 JANUARY 2018 04:09 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമവിരുദ്ധ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്ററും സംസ്ഥാന സമിതി അംഗവുമായ രാജാജി മാത്യൂ തോമസ്. സി.പി.ഐ എറണാകുളം സമ്മേളനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന മാധ്യമസെമിനാറിലാണ് രൂക്ഷവിമര്‍ശനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ട്രംപും മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയാണ്. ഇതേ നിലപാട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനം സ്വീകരിക്കുന്നത്. കടക്ക് പുറത്തെന്ന് കേരളചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിട്ടില്ല. ഇഷ്ടമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ബുദ്ധിമുട്ട്് കാണിക്കരുത്. ഇത് ഗുരുതരമായ അവസ്ഥയാണ്. സി.പി.ഐ, സി.പി.എം സമ്മേളനങ്ങളില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങളോടുള്ള പിണറായിയുടെ സമീപനം അപകടകരമാണ്. മാധ്യമങ്ങളോടുള്ള അദ്ദേത്തിന്റെ നിലപാട് മോദിക്കും ട്രംപിനും തുല്യമാണ്. നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം വാര്‍ത്താസമ്മേളനങ്ങള്‍ ഉപേക്ഷിച്ചു, വിദേശയാത്രകളില്‍ മാധ്യമപ്രവര്‍ത്തകരെ കൂടെ കൂട്ടുന്നില്ല. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെയും മന്‍ കി ബാത്തിലൂടെയും അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. ഇത് ഏകപക്ഷീയമായ സംവാദമാണ്. ട്രംപും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹവും പ്രതികരിക്കുന്നു. ഒരുഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിലും വിലക്കേര്‍പ്പെടുത്തി. ഇത് രാജസ്ഥാനല്ല എന്ന രൂക്ഷവിമര്‍ശനവുമായി അന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും ജനവിരുദ്ധമായ പലനിലപാടുകള്‍ക്കെതിരെ സി.പി.ഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജനയുഗത്തില്‍ ലേഖനങ്ങളും എഡിറ്റോറിയലും വന്നിട്ടുണ്ട്. ആദ്യമായാണ് എഡിറ്റര്‍ പരസ്യമായി വിമര്‍ശനത്തിന് തയ്യാറാകുന്നത്. ബിനോയ് വിശ്വവും എം.പി അച്യുതനും എഡിറ്ററായിരുന്ന കാലത്തെങ്ങും ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ല. സി.പി.ഐ സമ്മേളനങ്ങള്‍ നടക്കുകയാണ്. മണ്ഡലം സമ്മേളനങ്ങളില്‍ പോലും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ കോട്ടയം സമ്മേളന വേദിയില്‍ വച്ച് പരസ്യമായി മുന്നണിയിലേക്ക് ക്ഷണിച്ചതിനെ സി.പി.ഐ കോട്ടയം സെക്രട്ടറി ശശിധരന്‍ പരസ്യമായി വെല്ലുവിളിച്ചു. കോടിയേരി പച്ചക്കൊടികാട്ടിയാല്‍ ഒരു സുന്ദരക്കുട്ടനും എല്‍.ഡി.എഫില്‍ എത്തില്ലെന്നായിരുന്നു വിമര്‍ശനം. 

സി.പി.ഐ പത്തനംതിട്ട സമ്മേളനത്തിലാണ് പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായത്. തോമസ് ചാണ്ടിയെ സംരക്ഷിച്ചതിലും മൂന്നാര്‍ വിഷയത്തിലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നായിരുന്നു വിമര്‍ശനം. സി.പി.എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി.പി.ഐ എന്ന് ഇന്ന് ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍ പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്ന സി.പി.എം നിലപാടിന് മുന്നില്‍ ശിരസ് നമിക്കുന്നെന്നും ശിവരാമന്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (15 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (35 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (41 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (59 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (13 hours ago)

Malayali Vartha Recommends