നമ്മുടെ കുഞ്ഞുങ്ങളെ നോക്കുക; പ്രതിവര്‍ഷം കാണാതാവുന്നത് ഒരു ലക്ഷം കുട്ടികളെ
രാവിലെ ഓഫീസിലേയ്ക്കിറങ്ങുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ അവരെ സുരക്ഷിതമായി നോക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കുക. കാരണം കഴിഞ്ഞ മൂന്നര കൊല്ലത്തിനിടയില്‍ ഇന്ത്യയില്‍ കാണാതായത് 3.25 ലക്ഷം കുട്ടികളെയാണ്. അതായത് പ്രതിവര്‍ഷം ഓരോ ലക്ഷം കുട്ടികളെ കാണാതാവുന്നു. ഇതു സംബന്ധിച്ച് കേസ് സുപ്രീം കോടതിയില്‍ വന്നപ്പോള്‍ ഇത്രയധികം കുട്ടികളെ കാണാതായിട്ട് സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു എന്നാണ് കോടതി ആശ്ചര്യത്തോടെ ചോദിച്ചത്. കുട്ടികള്‍ എവിടെ പോയി എന്നതിനെ കുറിച്ച് സുപ്രീം കോടതിക്കോ സര്‍ക്കാരിനോ ഒരു വിവരവുമില്ല. ചുരുക്കത്തില്‍ നമ്മുടെ കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ സമ്മള്‍ തന്നെ ശ്രദ്ധിക്കുക.
പാകിസ്ഥാനില്‍ നിന്നും 3000 കുട്ടികളെ മാത്രമാണ് ഒരു വര്‍ഷം കാണാതാവുന്നത്. ജനസംഖ്യ കുറവാണെന്ന് പറഞ്ഞാണ് പാകിസ്ഥാന്റെ കാര്യത്തില്‍ ഇന്ത്യ സമാധാനിക്കുന്നത്. എന്നാല്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ചൈനയില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 10,000 കുട്ടികളെ മാത്രമാണ്.
ഓരോ എട്ടുമിനിറ്റിലും ഇന്ത്യയില്‍ നിന്നും ഓരോ കുട്ടികളെ വീതം കാണാതാവുന്നു എന്നാണ് നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ നല്കുന്ന വിവരം. കാണാതാവുന്നവരെയൊന്നും കണ്ടെത്താന്‍ കഴിയുന്നില്ല. ഇതില്‍ 55% പെണ്‍കുട്ടികളാണ്. കാണാതാവുന്നവരില്‍ 45% പേരെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇവരില്‍ അധികം പേരെയും ആരെങ്കിലും കൊലപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇല്ലെങ്കില്‍ ഭിക്ഷാടനത്തിന് ഉപയോഗിക്കാം.അവയവ മോഷണത്തിന്‍െറ കാര്യവും കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല.
മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവുമധികം കുട്ടികളെ കാണാതെ പോകുന്നത്. 50,000 കുട്ടികളെയാണ് കഴിഞ്ഞ മൂന്നരക്കൊല്ലത്തിനിടയില്‍ കാണാതെ പോയത്. മധ്യപ്രദേശ്, ഡല്‍ഹി, ആന്ധ്ര സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലുളളത്. 29,000 കുട്ടികളെ വീതം ഇവിടങ്ങളില്‍ നിന്നും കാണാതെ പോകുന്നത് പട്ടിണിയും വീടിനുള്ളിലെ പീഡനങ്ങളും കാരണമാണ് കുട്ടികള്‍ വീടു വിട്ടു പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നു. അടുത്തകാലത്ത് കോഴിക്കോട്ടെ മുക്കം ഓര്‍ഫനേജില്‍ എത്തിം അനാഥ കുട്ടികളും വീട്ടിലെ പട്ടിണി കാരണം വന്നു ചേര്‍ന്നവരാണെന്നാണ് നിഗമനം.
ബീഹാറിലും മറ്റും കൊടിയ പട്ടിണിയാണ് നിലനില്‍ക്കുന്നത്. തൊണ്ണൂറ് ശതമാനം കുടുംബങ്ങളും ദരിദ്രരാണ്. വാസയോഗ്യമായ വീടുകളോ സുഭിക്ഷമായ ഭക്ഷണമോ ഇവര്‍ക്ക് കിട്ടാനില്ല. ഇത്തരം പരിതാപകരമായ സ്ഥിതി വിശേഷണത്തിനു ശേഷമാണ് പലരും നാടുവിടുന്നത്. പട്ടിണിക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ ഫലവത്താകുന്നുമില്ല.
https://www.facebook.com/Malayalivartha