Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചീഫ്‌ സെക്രട്ടറിയും ഡിജിപിയും തുറന്ന പോരിലേക്ക്‌; ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ ബള്‍ഗേറിയന്‍ യാത്ര വിവാദമാകുന്നു

09 AUGUST 2014 09:23 AM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

ഡി.ജി.പിയുടെ ബള്‍ഗേറിയന്‍ യാത്ര അവധി മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട്‌ ഡി.ജി.പിയും ചീഫ്‌ സെക്രട്ടറിയും തമ്മിലുള്ള തുറന്നപോരിലേക്കു നീങ്ങി. മുഖ്യമന്ത്രിക്കയച്ച കത്തിലാണ്‌ ഡിജിപി കെ.എസ്‌. ബാലസുബ്രഹ്‌മണ്യം ചീഫ്‌ സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. വിദേശയാത്രയ്‌ക്കായി താന്‍ അവധിയെടുത്തതു സംബന്ധിച്ച വാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷണം വേണമെന്നാണ്‌ ഡിജിപി ആവശ്യപ്പെട്ടിട്ടുള്ളത്‌.
വാര്‍ത്തയ്‌ക്കാധാരമായ വിവരങ്ങളടങ്ങിയ ഫയല്‍ ആഭ്യന്തരമന്ത്രിപോലും കാണുന്നതിനു മുമ്പ്‌ ഉള്ളടക്കം ചോര്‍ത്തി നല്‍കിയതു ഗുരുതരമാണെന്നും കാരണക്കാരനായ ഉദ്യോഗസ്‌ഥനെതിരേ നടപടിയെടുക്കണമെന്നും ഡി.ജി.പി. മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഡി.ജി.പിയുടെ അവധി സാധൂകരിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടുവരുകയാണെന്നും അദ്ദേഹവുമായി അഭിപ്രായവ്യത്യാസമില്ലെന്നുമാണു ചീഫ്‌ സെക്രട്ടറിയുടെ വിശദീകരണം. ഇതുസംബന്ധിച്ച വിവാദം ദൗര്‍ഭാഗ്യകരമാണ്‌.

അതേസമയം, തന്റെ അവധി നിയമപരമായെടുത്തതാണെന്നു ഡി.ജി.പി. അവകാശപ്പെടുമ്പോള്‍, അതിനു സാധുതയില്ലായിരുന്നെന്ന സൂചനയാണു ചീഫ്‌ സെക്രട്ടറിയുടെ പത്രക്കുറിപ്പിലുള്ളത്‌. ചീഫ്‌ സെക്രട്ടറിയുടെ ഓഫീസില്‍നിന്നു വാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണു ഡി.ജി.പി. മുഖ്യമന്ത്രിക്കയച്ച കത്തില്‍ പരോക്ഷമായി ആവശ്യപ്പെട്ടിരിക്കുന്നത്‌.

ആരോപണം അടിസ്‌ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ചശേഷം നിയമപരമായി അവധിക്കപേക്ഷ നല്‍കിയാണു ബള്‍ഗേറിയയിലേക്കു പോയതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അപേക്ഷിച്ചതിനു പുറമേ എടുത്ത കാഷ്വല്‍ ലീവ്‌ സര്‍ക്കാരിനെ അറിയിച്ചില്ലെന്നതാണു വിവാദമായത്‌. അധികമായെടുത്ത അവധിദിനങ്ങള്‍ ഡയസ്‌നോണ്‍ ആയി കണക്കാക്കണമെന്നായിരുന്നു ചീഫ്‌ സെക്രട്ടറിയുടെ ശിപാര്‍ശ.

കഴിഞ്ഞ 27-31 വരെ ബള്‍ഗേറിയന്‍ തലസ്‌ഥാനമായ സോഫിയയില്‍ നടന്ന രാജ്യാന്തര പോലീസ്‌ എക്‌സിക്യൂട്ടീവ്‌സിംപോസിയത്തില്‍ പങ്കെടുക്കാനാണു ഡി.ജി.പി. പോയത്‌. അതിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നെന്നും പിന്നീട്‌ ഓഗസ്‌റ്റ്‌ അഞ്ചുവരെ കാഷ്വല്‍ ലീവിന്‌ അപേക്ഷ നല്‍കിയിരുന്നെന്നുമാണു ഡി.ജി.പിയുടെ നിലപാട്‌. അതേസമയം, വാര്‍ത്തയ്‌ക്കാധാരമായ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച്‌ ഇന്റലിജന്‍സ്‌ വിഭാഗവും അന്വേഷണമാരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (36 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (51 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (55 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (59 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends