Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സ്വന്തം അനുജന്റെ നീതിയ്ക്കായി ഒറ്റയ്ക്ക് പൊരുതിയ യുവാവ് ഇന്ന് യുവാക്കളുടെ താരം; ഒറ്റയ്ക്കും കൂട്ടായും അവര്‍ തലസ്ഥാനത്തില്‍ ആദ്യമായി ഒഴുകിയെത്തി; മറ്റൊരു പാര്‍ട്ടിക്കും വേണ്ടി പ്ലെക്കാര്‍ഡേന്തിയിട്ടില്ലാത്ത ഈ യുവ ജനത തലസ്ഥാനത്തെ ഇളക്കി മറിച്ചു

14 JANUARY 2018 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

സ്വന്തം അനുജന്റെ നീതിയ്ക്കായി 765 ദിവസമായി ഒറ്റയ്ക്ക് പൊരുതിയ യുവാവ് മറ്റ് യുവാക്കളുടെ താരമായി മാറി. ലോകത്ത് ആര്‍ക്ക് കഴിയും ഈ സഹന സമരത്തിന്. കിട്ടിയ 10 ലക്ഷവും ഉപയോഗിച്ച് അടിച്ച് പൊളിച്ച് കഴിയാന്‍ ഈ യുവാവ് ഒരുക്കമല്ല. പകരം ആ രൂപ തന്നത് തന്നെ തെറ്റ് സമ്മതിച്ചതിനുള്ള തെളിവാണ്. അതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാനാണ് ഈ സമരം. ഇതിന് പിന്തുണയറിയിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയതോടെ ഒറ്റയ്ക്കും കൂട്ടായും അവര്‍ തലസ്ഥാനത്തില്‍ ആദ്യമായി ഒഴുകിയെത്തി. മറ്റൊരു പാര്‍ട്ടിക്കും വേണ്ടി പ്ലെക്കാര്‍ഡേന്തിയിട്ടില്ലാത്ത ഈ യുവ ജനത തലസ്ഥാനത്തെ ഇളക്കി മറിച്ചു. അതേസമയം ശ്രീജിത്തിന് പറയാനുള്ളത് കേട്ട് അവരുടെ കണ്ണ് നനഞ്ഞു. 

അവനെ കൊന്നവര്‍ക്കെതിരേ നിയമനടപടി വേണം. അതിനു വേണ്ടി ഇവിടെക്കിടന്ന് മരിക്കാനും ഞാന്‍ തയാറാണ്. ശ്രീജിത്തിന്റെ ഈ വാക്കുകളില്‍ കണ്ണീരിന്റെ ഉപ്പും നിരാശയുടെ നിഴലുമുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലൂടെ സഞ്ചരിച്ചിട്ടുള്ള എല്ലാവര്‍ക്കും ഈ മുഖം പരിചിതമാണ്. ചിലര്‍ക്കൊക്കെ അടുപ്പവുമുണ്ട്. പാറശാലയ്ക്കടുത്ത് വഌത്താങ്കര സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടങ്ങിയിട്ട് രണ്ടര വര്‍ഷം പിന്നിട്ടു. കൂട്ടിനു രാഷ്ട്രീയക്കാരോ സമുദായനേതാക്കളോ പണത്തിന്റെ പിന്‍ബലമോ ഒന്നുമില്ലാത്തതിനാല്‍ സമരം ഇന്നും അനന്തമായി നീളുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും കാണാത്ത ആള്‍ത്തിരക്കാണ് ഇന്നു ശ്രീജിത്തിനു ചുറ്റും. സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന 'ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്'എന്ന ഹാഷ്്ടാഗ് തന്നെ കാരണം. ഒരുപക്ഷേ പലതരത്തിലുള്ള സമരങ്ങളുടെ വിജയവും തോല്‍വിയും കണ്ട സെക്രട്ടേറിയറ്റ് മതിലുകള്‍പോലും പറയും ശ്രീജിത്തിനു നീതി നിഷേധിക്കരുതേ എന്ന്.

ശ്രീജിത്തിന്റെയും അനിയന്‍ ശ്രീജീവിന്റെയും ജീവിതത്തില്‍ സംഭവിച്ചത് എന്ത്? സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലില്‍ ക്ഷീണിതനെങ്കിലും ഉറച്ച ശബ്ദത്തില്‍ ശ്രീജിത്ത് രാഷ്ട്രദീപികയോട് മനസുതുറക്കുന്നു. 2014 മെയ് 21നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് മരിക്കുന്നത്. 'വിഷം ഉള്ളില്‍ ചെന്നു മരിച്ചു എന്നാണ് ആദ്യം അറിഞ്ഞത്. പക്ഷേ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവനെ കണ്ടത് കൈയും കാലും കെട്ടിയിട്ട നിലയിലാണ്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു.'

വാക്കുകള്‍ മുറിഞ്ഞു പോകുന്നിടത്തു നിന്നു ശ്രീജിത്ത് വീണ്ടും സംസാരിച്ചു തുടങ്ങി. 'അവന്‍ തൊട്ടടുത്ത വീട്ടിലുള്ള ഒരു കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കുതര്‍ക്കം ഉണ്ടായി. അവന് എറണാകുളത്തെ ഒരു മൊബൈല്‍ റിപ്പയറിംഗ് ഷോപ്പിലായിരുന്നു ജോലി. അവന്‍ ജോലിക്കായി പോയിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വിവാഹം അവളുടെ വീട്ടുകാര്‍ ഉറപ്പിച്ചു.

മെയ് 12നു രാത്രി ഒരു സംഘം പോലീസുകാര്‍ വീട്ടിലേക്ക് അതിക്രമിച്ചു കടന്നു വരുകയും ശ്രീജീവിനെ തിരക്കുകയും ചെയ്തു. കാര്യം തിരക്കിയപ്പോള്‍ പെറ്റിക്കേസ് എന്നാണു കൂട്ടത്തിലുണ്ടായിരുന്ന ഒരു പോലീസുകാരന്‍ പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ശ്രീജീവിന്റെ ഒരു സുഹൃത്താണ് അവനെ പൂവാറില്‍ വച്ച് പോലീസ് പിടികൂടിയെന്ന് എന്നെ വിളിച്ച് പറഞ്ഞത്. ഉടന്‍ തന്നെ സ്‌റ്റേഷനില്‍ അന്വേഷിച്ചെങ്കിലും ആര്‍ക്കും അതേക്കുറിച്ച് അറിയില്ലായിരുന്നു.' സംഭവത്തിനു തൊട്ടടുത്ത ദിവസം ശ്രീജീവ് കസ്റ്റഡിയില്‍ വച്ച് വിഷം കഴിച്ചെന്നും അവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വീട്ടില്‍ വന്നു പറഞ്ഞതു രണ്ടു പോലീസുകാരാണ്.'



'ശ്രീജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നതായി പറയുന്നുണ്ട്. ഇതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എനിക്കു സംശയം തോന്നാന്‍ കാരണമായത്.' ശ്രീജിത്ത് പറയുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ച ആളുടെ ഉള്ളില്‍ എങ്ങനെയാണു വിഷം എത്തുന്നത് എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്. വിഷം കഴിച്ച ശ്രീജീവ് ചികിത്സയ്ക്കിടെ മരണപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പോലീസിന്റേയും ആശുപത്രി അധികൃതരുടേയും ശ്രമമെന്ന് ശ്രീജിത്ത് ആരോപിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി തൊട്ടടുത്ത ദിവസം തന്നെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കും പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും ശ്രീജിത്ത് പരാതി നല്‍കിയിരുന്നു.

സമരം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചുവെങ്കില്‍ മെല്ലെ മെല്ലെ അത് ഇല്ലാതെയായി. ഇതിനിടയില്‍ ഭരണം മാറി. നേതാക്കള്‍ മാറി. കാറ്റും മഴയും വെയിലും എല്ലാം വന്നു. എന്നിട്ടും ശ്രീജിത്ത് അവിടെ തന്നെ കിടന്നു. ഇന്നല്ലെങ്കില്‍ നാളെ നീതി ലഭിക്കും എന്ന പ്രതീക്ഷയില്‍. ദിവസങ്ങള്‍ മുന്നോട്ടു പോകുന്തോറും ശ്രീജിത്ത് നഗരത്തിലെത്തുന്നവര്‍ക്ക് ഒരു പതിവു കാഴ്ചയായി മാറി. വിഷയത്തില്‍ ഇടപെടാമെന്നും ആവശ്യമായ നടപടി സ്വീകരിക്കാമെന്നും യുഡിഎഫ് സര്‍ക്കാര്‍ വാക്കു നല്‍കിയെങ്കിലും അതു വാക്കുകളില്‍ മാത്രമായി ഒതുങ്ങി.

യുഡിഎഫ് സര്‍ക്കാരിന്റെ ആശ്വാസം വാക്കുകളില്‍ മാത്രം ഒതുങ്ങി നിന്നപ്പോള്‍ മാറി വന്ന പിണറായി സര്‍ക്കാര്‍ മുന്നോട്ടു വച്ചത് സാമ്പത്തിക സഹായം. 'ഒരു ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്നെ വിളിച്ചു. നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കുമെന്നും കേസ് അന്വേഷണത്തിനായി ആവശ്യമായതു ചെയ്യുമെന്നും ഉറപ്പു നല്‍കി. നഷ്ടപരിഹാരമായി ലഭിച്ച പത്തു ലക്ഷം രൂപ വീട്ടുകാര്‍ സ്വീകരിച്ചു. പക്ഷേ എനിക്ക് അതല്ല വേണ്ടത്. എന്റെ അനിയന്റെ മരണത്തിനു കാരണമായവരെ ശിക്ഷിക്കണം. കേസ് അന്വേഷണം സിബിഐക്കു വിടണം.' അവശതകളൊന്നും അയാളുടെ തീരുമാനത്തെ തളര്‍ത്തുന്നില്ല എന്നത് ആ വാക്കുകളില്‍ നിന്നു വ്യക്തം.

'എത്രനാള്‍ എന്നറിയില്ല. പക്ഷേ മരണം വരെ നീതിക്കായി ഞാന്‍ പോരാടും.' പതിഞ്ഞ ശബ്ദത്തില്‍ ശ്രീജിത്ത് പറഞ്ഞു. സമരം ആരംഭിക്കുന്ന കാലത്ത് പൂര്‍ണ ആരോഗ്യവാനായിരുന്ന ഈ യുവാവ് ഇപ്പോള്‍ നന്നേ ക്ഷീണിച്ചു. ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാള്‍ക്കുനാള്‍ ശ്രീജിത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു. സമരം തുടങ്ങിയതില്‍ പിന്നെ പലപ്പോഴായി ശ്രീജിത്ത് നിരാഹാര സമരങ്ങള്‍ നടത്തി. ഒടുവിലെ സമരം തുടങ്ങിയിട്ട് ഇന്ന് 35 ദിവസം. 'ആരോഗ്യമെല്ലാം പോയി. ശരിക്കും സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. വെള്ളം കുടിക്കാതെ വൃക്ക തകരാറിലായി. ഇപ്പോള്‍ മൂത്രം ഒഴിക്കുമ്പോള്‍ രക്തം വരുന്നുണ്ട്. ഒര്‍മയും ഇടയ്ക്കിടെ നഷ്ടപ്പെട്ടു തുടങ്ങി.'



കൂടപ്പിറപ്പിനായി സമരം കിടക്കുന്ന മകനു പൊതിച്ചോറുമായി പൊരിവെയിലത്തും കനത്ത മഴയിലും എത്തുന്ന ഒരമ്മയുണ്ട്. ശ്രീജിത്തിന്റെയും ശ്രീജീവിന്റെയും അമ്മ. 'പ്രായമാകുമ്പോള്‍ എനിക്കു താങ്ങാകേണ്ട മക്കളില്‍ ഒരാള്‍ എന്നെന്നേക്കുമായി എന്നെ വിട്ടു പോയി. അടുത്തയാള്‍ അനിയനു വേണ്ടി സ്വയം മരിക്കുന്നു.' കരഞ്ഞുകൊണ്ടു ആ അമ്മ പറയുന്നു. മകന്‍ ഭക്ഷണം നിരസിക്കുമ്പോള്‍ ആ അമ്മ ചോറുപൊതി അവിടെയുള്ള മറ്റേതെങ്കിലും സമരക്കാര്‍ക്കു നല്‍കും. കുറേനേരം മകനെ നോക്കി മകന്റെ ഒപ്പം ഇരിക്കും. ഇരുള്‍ വീഴുമ്പോള്‍ വീട്ടിലേക്കു മടങ്ങും.

ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ നീതിക്കുവേണ്ടി പോരാടുന്ന ഈ ചെറുപ്പക്കാരനു കൂട്ടായി ഉള്ളത് നീതി ലഭിക്കുമെന്ന പ്രതീക്ഷയും അനുജന്റെ ഓര്‍മകളും പിന്നെയൊരു ബുദ്ധനും മാത്രം. നഗരത്തിലെ തിരക്കുകള്‍ എല്ലാം ഒഴിഞ്ഞ് സിഗ്‌നലുകള്‍ അണയുമ്പോള്‍ ശ്രീജിത്ത് അനിയന്റെ ചിത്രത്തിനു ചുവട്ടില്‍ ചുരുണ്ടു കൂടും. നേരം പുലരുമ്പോള്‍ തന്നെത്തേടി ഏതോ ശുഭവാര്‍ത്ത എത്തും എന്ന പ്രതീക്ഷയോടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (1 hour ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (1 hour ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends