ഉത്തരവാദികളായ പോലീസുകാര്‍ കരുക്കില്‍... ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റേത് ആത്മഹത്യയാണെന്ന് വ്യാപക പ്രചരണം; ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയെന്നു പോലീസ് കംപ്ലയിന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍

ഒറ്റ ദിവസം കൊണ്ട് ആയിരക്കണക്കിനാള്‍ക്കാര്‍ ശ്രീജിത്തിന് വേണ്ടി അണി നിരന്നപ്പോള്‍ പല സത്യങ്ങളും പുറത്തായി. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റേത് ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ച പോലീസ് അനുകൂലികള്‍ക്ക് ഇത് വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയെന്നു പോലീസ് കംപ്ലയിന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് തന്നെ വ്യക്തമാക്കിയതാണ് ഇതിന് കാരണം. പോലീസ് കണ്ടെടുത്തെന്നു പറയുന്ന ആത്മഹത്യക്കുറിപ്പിലെ അക്ഷരം ശ്രീജീവിന്റേതല്ലെന്നു കയ്യക്ഷര വിദഗ്ധന്റെ സഹായത്തോടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധന്‍ സഹായത്തോടെ കളവാണെന്ന് തെളിഞ്ഞ അതേ കത്താണ് വീണ്ടും ശ്രീജിത്തിന്റെ സമരത്തെ താറടിക്കാനായി പോലീസ് വീണ്ടും ഉയര്‍ത്തുന്നത്. പോലീസിന്റെ കള്ളക്കളി ജസ്റ്റീസ് നാരയണക്കുറപ്പ് തന്നെ തുറന്നു പറഞ്ഞതോടെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ കരുക്കിലുമായി.
കസ്റ്റഡി മരണം മറച്ചുവയ്ക്കാന്‍ പോലീസ് കള്ളത്തെളിവു ഉണ്ടാക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള എന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. കേസില്‍ മുന്‍പു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു നാരായണക്കുറുപ്പ് പറഞ്ഞു. ശ്രീജിത് നല്‍കിയ പരാതിയില്‍ 2016 മെയ് 17ന് ആണു പോലീസ് കംപ്ലയിന്റ് അഥോറിറ്റി കസ്റ്റഡി മരണം സ്ഥിരീകരിച്ചു പോലീസിനെതിരായ ഉത്തറവിറക്കിയത്. അതിനൊപ്പം അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാല്‍ പോലീസ് ഒന്നും ചെയ്തില്ല. ശ്രീജിത്തിന്റെ സമരത്തില്‍ സോഷ്യല്‍ മീഡിയ ശക്തമായി പ്രതികരണം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധക്കൂട്ടായ്മ കണ്ട് പോലീസ് ഞെട്ടുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് വീണ്ടും ചര്‍ച്ചകളിലേക്ക് എത്തിച്ചത്.
ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സ്ഥാപിക്കാന്‍ കൊണ്ടു പിടിച്ചു ശ്രമിക്കുമ്പോള്‍ മറ്റൊരു ഉത്തരവും പുറത്തുവന്നു. ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ച് കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. അങ്ങനെ ആത്മഹത്യയായിരുന്നില്ല അതെന്നും കൊലപാതകമാണെന്നും സര്‍ക്കാര്‍ തന്നെ സമ്മതിച്ചതുമാണ്. പക്ഷേ പോലീസ് അന്വേഷണം മാത്രം നടത്തിയില്ല. ഇത് പ്രതികളായ പോലീസുകാരെ സഹായിക്കാനായിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിന്റെ സമരം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്. ഇതോടെ നില്‍ക്കള്ളി ഇല്ലാതെ പോലീസുകാര്‍ മാറി. ശ്രിജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ സിഐ ഗോപകുമാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി സൈബര്‍ ലോകത്ത് ഇടപെടല്‍ ശക്തമാക്കി. അതും പൊളിയുകയാണ്.
ശ്രീജീവിന്റെ ശരീരത്തില്‍ ആത്മഹത്യാക്കുറിപ്പൊന്നും ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ രേഖയുണ്ടാക്കിയ എസ് ഐയ്‌ക്കെതിരേയും നടപടി വേണമെന്ന് ജസ്റ്റീസ് നാരയണക്കുറുപ്പ് വ്യക്തമായി തന്നെ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത്തരമൊരു വിഷയത്തിലാണ് പുതിയ അജണ്ട സെറ്റ് ചെയ്യാനും പോലീസിന് കാര്യങ്ങള്‍ അനുകൂലമാക്കാനും ശ്രമം നടക്കുന്നത്. ഇതിനേയും രേഖകള്‍ കൊണ്ടു തന്നെ പൊളിക്കാന്‍ ശ്രീജിത്തിന് കഴിയുന്നു. അതുകൊണ്ട് തന്നെ വലിയ പിന്തുണ വരും ദിവസങ്ങളില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് കിട്ടും. അതിനിടെ മുഖ്യമന്ത്രി നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടാനുള്ള സാധ്യതയും ഏറെയാണ്.
സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളെ പിടിക്കണമെന്ന ആവശ്യവുമായി സത്യാഗ്രഹ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ ഏറുമ്പോഴാണ് പുതിയ കഥകളുമായി പോലീസ് എത്തിയത്. ഇവിടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടാണ് പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മറ്റൊരു വിഷയം. ഇതൊന്നും പുറത്തുവരില്ലെന്ന പ്രതീക്ഷയിലായിരുന്നു കള്ളക്കഥകളുമായി പോലീസ് എത്തിയത്. ആരോപണവിധേയനായ എസ് ഐയും അതേ നാട്ടുകാരനായിരുന്നുവെന്നും അയാള്‍ നല്ല ആളാണെന്നും പറഞ്ഞായിരുന്നു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോലീസ് അനുകൂല തരംഗം സൃഷ്ടിക്കാനെത്തിയത്. എത്രയും പെട്ടന്ന് നിഷ്പക്ഷ അന്വേഷണം നടത്തി യാധാര്‍ത്ഥ്യം പൊതു സമൂഹത്തിന് മുന്നില്‍ എത്തിക്കണമെന്നാണ് സംഭവത്തില്‍ ഉള്‍പെട്ട പോലീസുകാരുടേയും ആഗ്രഹംമെന്നും അവര്‍ വിവരിച്ചു. ആത്മഹത്യക്കുറിപ്പ് ചര്‍ച്ചയാക്കാനും ശ്രമിച്ചു. ഇതാണ് ജസ്റ്റീസ് നാരാണക്കുറിപ്പിന്റെ ഇടപെടല്‍ പൊളിച്ചതും.
ഇതില്‍ ആരോപണ വിധേയനായ ഇന്‍സ്‌പെക്ടര്‍ എനിക്ക് പരിചയമുള്ള ആളാണ്. നാട്ടുകാരനുമാണ്. വളരെ മാന്യനും സൗമ്യനുമായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. അന്ന് സംഭവസമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്ന സുഹൃത്തായ ഒരു പോലീസുദ്യോഗസ്ഥനോട് അന്വേഷിച്ചതില്‍ അയാള്‍ പറഞ്ഞത് മരിച്ചയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണന്നാണ്. ജൂവനൈല്‍ ആയിരിക്കുമ്പോള്‍ തന്നെ മോഷണ കേസുകളില്‍ പ്രതിയായ ആള്‍. അന്ന് അറസ്റ്റിലാവുന്നത് മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കുറ്റത്തിനാണ്. (മറ്റ് രണ്ട് മോഷണ കേസ് കൂടി അപ്പോള്‍ അയാളുടെ പേരിലുണ്ടായിരുന്നു. കൂടാതെ പെണ്ണുകേസും) മോഷ്ടിച്ച മൊബൈലുകള്‍ കമ്പനി റെപ്രസെന്റേറ്റീവ് എന്നു പറഞ്ഞ് മറ്റ്പല കടകളിലും വില്‍ക്കുവാനും അയാള്‍ ശ്രമിച്ചിരുന്നു. ആ കടക്കാരൊക്കെയും പോലീസിന് തെളിവ് നല്‍കിയിട്ടുണ്ട്. പിടിയിലായപ്പോള്‍ തന്നെ കുറ്റം സമ്മതിച്ചതിനാല്‍ ഒന്ന് നുള്ളിപ്പോലും നോവിച്ചിട്ടില്ലെന്നാണ് സംസാരിച്ച പോലീസുകാരന്‍ പറഞ്ഞത്.ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണം.
അയാളുടെ സ്വഭാവം കാരണമാവാം പ്രണയബന്ധം തകരുകയും ആ കുട്ടി വേറെ വിവാഹിതയാവുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് പരാതിയും ചില പോലീസ് ഇടപെടലുമൊക്കെ ഉണ്ടായിട്ടുണ്ട്. അതാവാം പിന്നീട് പോലീസുപിടിച്ചാല്‍ അത്മഹത്യ ചെയ്യുമെന്ന് അയാള്‍ പലരോടും പറഞ്ഞിരുന്നു. ഇത് രേഖപ്പെടുത്തിയ അയാളുടെ ഡയറിയും കിട്ടിയിരുന്നു. അതിലെ കൈയക്ഷരം അയാളുടെ തന്നെയെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്. കൃത്യമായ ബോഡിസെര്‍ച്ചിനു ശേഷമാണ് അയാളെ ലോക്കപ്പില്‍ ഇട്ടത്. എന്നാല്‍ അടിവസ്ത്രം ഊരി പരിശോധിച്ചിരുന്നില്ല. സാധാരണ അത് പതിവുള്ളതുമല്ലല്ലോ.... ആ പോലീസുകാരന്‍ പറഞ്ഞത് ഒരു സെന്റീമീറ്ററോളം വീതിയില്‍ മടക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഫ്യൂരഡാന്‍ അയാള്‍ അണ്ടര്‍വെയറിന്റെ അകത്തെ ഇലാസ്റ്റിക്കില്‍ പിന്‍ചെയ്ത് വച്ചിരുന്നു എന്നാണ്. ലോക്കപ്പില്‍ വച്ച് അതെടുത്ത് കഴിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു.
ഈ സമയം പോലീസുകാരെക്കൂടാതെ മറ്റൊരു കേസിലെ പ്രതിയും സ്‌റ്റേഷനില്‍ ഹാജരുമുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷം ഉള്ളില്‍ ചെന്നുള്ള മരണം തന്നെയാണ് പറഞ്ഞിരിക്കുന്നത്.. പോലീസ് വിഷം കൊടുത്തു കൊന്നു എന്നാണ് ഇപ്പോള്‍ ആരോപിക്കുന്നത്. ഞാനും നിങ്ങളുമൊക്കെ പോലീസുകാരാണ്. അവനവന്റെ കരിയറും ജീവിതവും തുലച്ചിട്ട് സ്വന്തം ഉത്തരവാദിത്വത്തില്‍ ലോക്കപ്പ് ചെയ്യപ്പെട്ടിരിക്കുന്ന പ്രതിക്ക് ആരെങ്കിലും വിഷം കൊടുക്കുമോ... അതും സമൂഹത്തില്‍ നിലയും വിലയുമുള്ള സിഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ..???? അതിനേക്കാള്‍ നല്ലത് ട്രെയിന് തല വയ്ക്കുന്നതല്ലേ...? അല്ലെങ്കില്‍ സ്വജീവന്‍ കളഞ്ഞും കൊല്ലാന്‍ മാത്രം ശത്രുതയുള്ള ആളായിരിക്കണം...ഇങ്ങനെ പോകുന്നു വിശദീകരണം. പോലീസുകാരുടെ ഈ ആരോപണമാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയത്.
https://www.facebook.com/Malayalivartha






















