വഴിവക്കത്തുള്ള കച്ചവടക്കാരെ ഒഴിപ്പിക്കാൻ പൊലീസിന്റെ ക്രൂരത കടന്നുപോയി

കൊച്ചിയിലെ വഴിവക്കത്തുള്ള കച്ചവടം അവസാനിപ്പിക്കാൻ പൊലീസിന്റെ ക്രൂരത അതിരുകടന്നു. കടയുടെ സമീപത്ത് വിൽക്കാനായി വച്ചിരുന്ന പച്ചക്കറികള്‍ വഴിയിലേക്ക് വലിച്ചെറിഞ്ഞും പച്ചക്കറികളുടെ മുകളിലൂടെ പൊലീസ് ജീപ്പ് ഓടിച്ചു കയറ്റിയും എസ്ഐയുടെ മനസാക്ഷി രഹിതമായ പ്രവർത്തി. പള്ളുരുത്തി പുല്ലാര്‍ദേശം റോഡിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്.സുബൈര്‍ എന്നയാളുടെ കടയുടെ മുന്നിൽ പച്ചക്കറി നിരത്തി വച്ചതാണ് പൊലീസിനെ ചൊടിപ്പിച്ചത്. പൊലീസ് ജീപ്പിലെത്തിയ പള്ളുരുത്തി എസ്ഐ ബിബിനും സഹായിയും കടയിലെത്തി പച്ചക്കറികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. ശേഷം പച്ചക്കറിയ്ക്ക് മുകളിലൂടെ പൊലീസ് ജീപ്പ് കയറ്റി ഇറക്കിയെന്നുമാണ് ആരോപണം. പള്ളുരുത്തി പുല്ലാര്‍ദേശം റോഡിൽ ഇന്നലെയായിരുന്നു സംഭവം.
യാതൊരു മുന്നറിയിപ്പും നൽകാതെയാണ് പൊലീസ് ഈ ക്രൂരത കാണിച്ചതെന്ന് സുബൈർ പറയുന്നു. നാട്ടുകാരും പൊലീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പച്ചക്കറികൾ റോഡിൽ വച്ചതിന് കേസ് എടുക്കുക മാത്രമേ ചെയ്തുള്ളു എന്നാണ് പൊലീസു പറയുന്നത്. ജീപ്പ് കയറ്റിയിറക്കിയെന്ന ആരോപണം ശരിയല്ലെന്നും എസ്ഐ ബിബിൻ പറഞ്ഞു. പൊലീസിന്റെ ഈ ക്രൂരതയ്‌ക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാനിരിക്കുകയാണ് സുബൈർ.
https://www.facebook.com/Malayalivartha






















