സീനീയര്‍ സിവില്‍ പോലീസുകാരനായ നെല്‍സന്‍ അറസ്റ്റില്‍

മംഗലം സ്വദേശിയായ പതിനാറുകാരിയെ പീഡനത്തിനിരയായ സംഭവത്തില്‍ ആരോപണവിധേയനായ സിവില്‍ പോലീസുകാരന്‍ പിടിയില്‍. ആലപ്പുഴ കൈനടി പോലീസ് സ്‌റ്റേഷനിലെ സീനീയര്‍ സിവില്‍ പോലീസുകാരനായ നെല്‍സനെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ ബംഗളുരൂവില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ 10 ആംതീയതിയാണ് മംഗലം സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം പുറത്തുവന്നത്.
പെണ്‍കുട്ടിയുടെ ബന്ധുവായ പുന്നപ്ര സ്വദേശിനി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകാനെത്തിയപ്പോള്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനത്തിനിരയായ വിവരം അറിയുന്നത്.
തുടര്‍ന്ന് സംഭവം വിവാദമായതോടെയാണ്ഡിവൈ.എസ്.പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി നിയോഗിച്ചിരുന്നു. പെണ്‍കുട്ടി ആലപ്പുഴ വനിതാ പോലീസിനു നല്‍കിയ മൊഴിയില്‍ നെല്‍സന്‍ ശാരീരികമായി പീഡിപ്പിച്ചെന്ന് പറഞ്ഞിരുന്നു.ഇതേത്തുടര്‍ന്ന് അന്വേഷണവിധേയമായി നെല്‍സനെ കഴിഞ്ഞ ദിവസം ജില്ലാപോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ആലപ്പുഴ നാര്‍ക്കോട്ടിക് സെല്ലില്‍ സിവില്‍ പോലീസുകാരനായി ജോലി നോക്കുമ്പോഴായിരുന്നു പീഡനം നടത്തിയതെന്നാണ് വിവരം.
ഒരു മാസം മുമ്പാണ് നെല്‍സണ്‍ കൈനടി പോലീസ് സ്‌റ്റേഷനിലേയ്ക്ക് പോയത്.ഒളിവില്‍പോയ നെല്‍സന്‍ ബംഗളുരുവില്‍ ഉണ്ടെന്ന് ഇന്നലെപോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ സംഘം ബംഗളുരുവില്‍ എത്തി പിടികൂടി ഇന്നലെ രാത്രിയോടെ ആലപ്പുഴയിലെത്തിച്ചത്.പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ബന്ധുവായ പുന്നപ്ര സ്വദേശിനിയായ ആതിരയെകഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















