മകനെയും ഭാര്യയെയും കാണാനില്ലെന്ന് ഭർത്താവ്; 24കാരി ചുള്ളനുമായിട്ട് മുങ്ങിയത് മൂന്ന് വയസുകാരനെ ജൂവലറിയില്‍ ഉപേക്ഷിച്ച്; പിന്നെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

ചുള്ളൻ കാമുകനൊപ്പം ജീവിക്കാൻ മൂന്ന് വയസുകാരൻ മകനെയും കൊണ്ട് ഒളിച്ചോടിയ 24കാരി ഒടുവിൽ മകനെയും ഉപേക്ഷിച്ചു. പാലക്കാട്ടെ ഒരു ജൂവലറിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വിവരം ബന്ധുക്കളെ വിളിച്ചു പറയുകയായിരുന്നു. വിവരം വീട്ടുകാര്‍ പോലീസിനെ വിളിച്ചുപറയുകയും പിന്നീട് കൊടുവള്ളി പോലീസ് കുട്ടിയെ വീണ്ടെടുക്കുകയും അവരില്‍ നിന്നും വീട്ടുകാര്‍ കുട്ടിയെ വാങ്ങുകയും ചെയ്തു.
ശനിയാഴ്ച വൈകിട്ട് മകനെ പാലക്കാട്ടെ ഒരു ജ്വല്ലറിയില്‍ ഉപേക്ഷിച്ചതായി യുവതി ബന്ധുക്കളെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. വിവരം ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും പാലക്കാട് സൗത്ത് പോലീസ് കുട്ടിയെ കണ്ടെത്തുകയും കൊടുവള്ളി പോലീസുമായി ബന്ധപ്പെടുകയും ആയിരുന്നു. പിന്നീട് ഇവര്‍ പാലക്കാട്ടെത്തി കുട്ടിയെ വീണ്ടെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറി.
കിഴക്കോത്ത് എളേറ്റില്‍ വട്ടോളി സ്വദേശിനയായ 24 കാരിയാണ് മകനെ ഉപേക്ഷിച്ചത്. നേരത്തേ യുവതിയെയും കുഞ്ഞിനെയും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിക്കൊപ്പം താമരശ്ശേരി സ്വദേശിയായ 25 കാരനെയും കാണാതായതായി കണ്ടെത്തുകയും കാസര്‍ഗോഡ്, ബംഗലുരു, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിയതായും പോലീസിന് വിവരം കിട്ടിയിരുന്നു. ഇവര്‍ ഇപ്പോള്‍ മൈസൂര്‍ ലക്ഷ്യമാക്കി കടന്നിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണം നടത്തി കണ്ടെത്തിയത്.
യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ജൂവലറിയില്‍ ഉപേക്ഷിച്ച് കടന്നു കളയുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ നിന്നും പോലീസിന് കിട്ടി. യുവതിയെയും കുഞ്ഞിനെയും കാണാതായതിന് പിന്നാലെ ജനുവരി 10 നായിരുന്നു ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കയത്. ഇരുവരും ഇപ്പോള്‍ മൈസൂരിലേക്ക് കടന്നിരിക്കാം എന്നാണ് പോലീസ് പറയുന്നത്. അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















