ഇനി ഭക്തർക്ക് മഞ്ഞൾ പ്രസാദം ചാർത്താം; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ വീണ്ടും മഞ്ഞചന്ദനം

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ വീണ്ടും മഞ്ഞചന്ദനം വിതരണം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ. കുങ്കുമത്തിന് ഓർഡർ നൽകിയതായും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിപണിയിൽ കിട്ടുന്ന കാവിപ്പൊടി ഉപയോഗിക്കുന്നതിനെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് കെ.എൻ.സതീഷ് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ മഞ്ഞച്ചന്ദനം നിറുത്തിയത്. തുടർന്ന് ചന്ദനത്തിനുള്ള ലൈസൻസ് ക്ഷേത്രം സമ്പാദിക്കുകയും ആവശ്യത്തിന് ചന്ദനം വാങ്ങി ശേഖരിക്കുകയുമായിരുന്നു. ഇപ്പോൾ കുങ്കുമത്തിന് കൂടി ഓർഡർ നൽകിയതോടെ മഞ്ഞച്ചന്ദനം ക്ഷേത്രത്തിലേക്ക് തിരിച്ചുവരും. ക്ഷേത്രത്തിൽ ചന്ദനം അരയ്ക്കുന്നതിന് പുതിയ യന്ത്രവും എത്തിയിട്ടുണ്ട്.
വഴുതയ്ക്കാട് സ്വദേശിയും ഇൻഡസ്ട്രിയൽ ഡിസൈനറുമായ കസ്തൂരി അനിരുദ്ധനാണ് ഇത് ഡിസൈൻ ചെയ്തതും സ്വന്തം ചെലവിൽ ക്ഷേത്രത്തിനു നൽകിയതും. ഇനി ക്ഷേത്രത്തിലെ ശാന്തിക്കാർക്ക് ചന്ദനമരയ്ക്കാനുള്ള പരിശീലനം നൽകും. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അധിക വൈദ്യുതി പ്രവാഹം ഉണ്ടായാൽ നേരിടാനുള്ള സുരക്ഷ മുൻ കരുതലും ഇതിൽ ലഭ്യമാണ്.
https://www.facebook.com/Malayalivartha






















