ഹിന്ദു യുവതിയെ പ്രണയിച്ച് ലൈംഗികതയിലേക്ക് നയിച്ച ശേഷം വീഡിയോ പകര്‍ത്തി ഇസ്‌ളാമിലേക്ക് മതം മാറ്റിയ മുഖ്യപ്രതി റിയാസ് സൗദി അറേബ്യയില്‍; യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു

സഹപാഠിയായിരുന്ന ഹിന്ദു യുവതിയെ പ്രണയിച്ച് ലൈംഗികതയിലേക്ക് നയിച്ച ശേഷം അതിന്റെ പകര്‍ത്തപ്പെട്ട വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇസ്‌ളാമിലേക്ക് മതംമാറ്റുകയും ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുകയും ചെയ്തതായുള്ള യുവതിയുടെ പരാതിയിലുള്ള കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു. പോലീസില്‍ നിന്നും കേസിന്റെ പ്രാഥമിക വിവരങ്ങള്‍ എന്‍ഐഎ ആരാഞ്ഞു. കേസിലെ പ്രതികള്‍ക്ക് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുണ്ടോ എന്നറിയുകയാണ് പ്രധാന ലക്ഷ്യം.
അഞ്ച് ദിവസം മുമ്പ് പറവൂരില്‍ നിന്നും പ്രധാന പ്രതിയുടെ ബന്ധു ഉള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ യുവതിയ്ക്കും റിയാസിനും നാട്ടില്‍ താമസ സൗകര്യം ചെയ്തു കൊടുത്ത ബന്ധുക്കളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീപീഡനത്തിനും കേസെടുത്തിട്ടുണ്ട്. ഇവരുടെ ഐഎസ് ബന്ധം അന്വേഷിക്കാനാണ് എന്‍ഐഎയുടെ നീക്കം.
വിവരങ്ങള്‍ പോലീസിനോട് തേടിയിട്ടുണ്ട്. അതിനിടെ കേസിലെ അന്വേഷണം പോലീസും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായിരിക്കുന്ന രണ്ടു പോരെയും കൊണ്ട് പോലീസ് ബംഗലുരുവില്‍ തെളിവെടുക്കാനായി അടുത്ത ദിവസം പോകും. കേസിലെ പ്രധാനപ്രതി റിയാസ് സൗദി അറേബ്യയിലാണ്.
ബാംഗ്‌ളൂരില്‍ ഒപ്പം പഠിച്ച സമയത്താണ് മുഹമ്മദ് റിയാസ് യുവതിയെ പ്രണയിച്ചത്. പിന്നീട് പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും അത് കാട്ടി മതംമാറ്റത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോയപ്പോള്‍ റിയാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും പെണ്‍കുട്ടി റിയാസിനൊപ്പം പോകണമെന്ന് കോടതിയില്‍ പറയുകയുമായിരുന്നു.
തുടര്‍ന്നാണ് ഇവര്‍ ബന്ധുവായ ഫയാസിന്റെ പറവൂരിലെ വീട്ടിലും പിന്നീട് മാഞ്ഞാലിയിലെ വാടക വീട്ടിലുമായി കുറച്ചുനാള്‍ താമസിക്കുകയുമായിരുന്നു. ഇതിനിടയില്‍ യുവതിയെ മതം മാറ്റുകയും സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്നും സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ളത്. വിവരം മനസ്സിലാക്കിയ യുവതി പിന്നീട് അവിടെ നിന്നും മറ്റൊരാളുടെ സഹായത്തോടെ നാട്ടില്‍ മാതാപിതാക്കളുടെ അരികിലേക്ക് രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha






















