ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് കൊണ്ട് മാത്രം ബസ് ഓപ്പറേറ്റേഴ്‌സിന്റെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കും വര്‍ദ്ധിപ്പിക്കണമെന്ന് ഭാരവാഹികള്‍

അടുത്തമാസം ഒന്ന് മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് കേരളാ ബസ്സ് ഓപ്പേറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി. ഇന്ന് ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം. മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സാധാരണക്കാരുടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് കൊണ്ട് മാത്രം ബസ് ഓപ്പറേറ്റേഴ്‌സിന്റെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കും വര്‍ദ്ധിപ്പിക്കണം. രാജ്യത്ത് അടിക്കടി കൂടുന്ന ഇന്ധനവിലയാണ് ഇത്തരമൊരു സമരത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മുംബയില്‍ 79 രൂപ 11 പൈസയാണ് ഡീസല്‍വില, കൊല്‍ക്കൊത്തയില്‍ 74 രൂപ, കേരളത്തില്‍ 75. 12 രൂപ, തിരുവനന്തപുരത്ത് 67.20 രൂപ. രാജ്യാന്തരവിപണിയില്‍ പെട്രോള്‍ വില ബാരലിന് 70 ഡോളറായി. കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എക്‌സൈസ് തീരുവ കുറച്ചില്ലെങ്കില്‍ ഇന്ധനവില താമസിക്കാതെ 100 രൂപയാകും.
https://www.facebook.com/Malayalivartha























