ശ്രീജിവ് പാറശാല പൊലീസിന്റെ മര്‍ദ്ദനത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കുറ്റക്കാരെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് നളിനിനെറ്റോ ഉത്തരവിട്ടിരുന്നു; ഡി.ജി.പി പൂഴ് ത്തിയ ആ ഉത്തരവ് മലയാളിവാര്‍ത്ത പുറത്ത് വിടുന്നു

പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ സഹോദരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എഴുനൂറിലധികം ദിവസമായി സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് കിട്ടേട്ട നീതി അട്ടിമറാക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ശ്രമിച്ചു. ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിനെ കസ്റ്റഡിയില്‍ കൊന്ന പൊലീസുകാരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന അന്നത്തെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ ഉത്തരവാണ് ഡി ജി പി ലോക് നാഥ് ബഹ്‌റ തള്ളിയത്. 2016 സെപ്റ്റംബര്‍ 3ന് നമ്പര്‍ 2810/16 പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ഉത്തരവിന്റെ പകര്‍പ്പ് മലയാളി വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് പ്രത്യേകസംഘത്തെ നിയമിക്കണമെന്ന, പൊലീസ് കംപ്ലയന്റ്‌സ് അതോറിറ്റി ചെയര്‍മാന്റെ നിര്‍ദ്ദേശത്തില്‍ സ്വീകരിച്ച നടപടികളും അറിയിക്കണമെന്ന നളിനി നെറ്റോയുടെ ആവശ്യവും ഡിജിപി തള്ളി. ആഭ്യന്തര വകുപ്പ് നല്‍കിയ ഉത്തരവ് ഒരു സര്‍ക്കാര്‍ മേധാവി നിരസിക്കുന്നത് ആദ്യമായാണ്. അതും ഡി.ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍. മുമ്പ് തന്റെ ഉത്തരവുകള്‍ നടപ്പിലാക്കാത്തത് കാരണമാണ് നളിനി നെറ്റോയും ഡി.ജി.പി ആയിരുന്ന സെന്‍കുമാറും തമ്മില്‍ തെറ്റിയത്. എന്നാല്‍ ബഹ്‌റ സര്‍ക്കാരിന്റെ ആളായതിനാല്‍ നളിനി നെറ്റോക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 2014 മേയ് 12ന് അര്‍ധരാത്രിയാണ് ശ്രീജിവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തത്.
സി ഐ ഗോപകുമാര്‍, ഫിലിപ്പോസ് , പ്രതാപചന്ദ്രന്‍, വിജയ് ദാസ് എന്നിവരുടെ പേരുകളാണ് കംപ്ലയിന്‍സ് അതോറിറ്റി കുറ്റക്കാരായി കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് മഹസര്‍ തയ്യാറാക്കിയ എസ് ഐ ,ഡി. ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായും അതോറിറ്റി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ പേരുകള്‍ എടുത്തു പറഞ്ഞത് അവര്‍ക്കെതിരെ നടപടിക്ക് വേണ്ടിയാണ്. ഇവരുടെ പേരുകള്‍ സര്‍ക്കാര്‍ ഉത്തരവിലും എടുത്തു പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഒന്നും സംഭവിച്ചില്ല. കുറ്റക്കാരായ പൊലീസുകാരുടെ സ്വാധീനം കൊണ്ടാണിതെന്ന് അറിയുന്നു. സര്‍ക്കാര്‍ ശ്രീജിത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം നല്‍കിയിരുന്നു. അതോടെ ശ്രീജിത്ത് ഒതുങ്ങുമെന്നാണ് പൊലീസ് കരുതിയത്. കാലം ആ കണക്ക്കൂട്ടുകളെല്ലാം കാറ്റില്‍ പറത്തി. സി പി എമ്മുകാരായ ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. അതു കൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഒന്നും സംഭവിക്കില്ല. അതാണല്ലോ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി ഒന്നര കൊല്ലം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത്.


https://www.facebook.com/Malayalivartha























