ഒടുവില്‍ ചീഫ് ജസ്റ്റിസ് വഴങ്ങി; വിമത ജഡ്ജിമാരുമായി ചര്‍ച്ച നടത്തി

സുപ്രിംകോടതില്‍ ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയമായ നടപടിക്രമങ്ങളില്‍ പ്രതിഷേധിച്ച് വാര്‍ത്താസമ്മേളനം നടത്തിയ നാല് സീനിയര്‍ ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സമവായ ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ അവസാനിക്കാനുള്ള വഴിയായി അറ്റോര്‍ജി ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ കാണുന്നു. സുപ്രീംകോടതിയിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച നാളെയും തുടരും. പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത നാടകീയ രംഗങ്ങള്‍ നീണ്ടുപോയാല്‍ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് നിങ്ങുമെന്ന് നിയമവിദഗ്ധര്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് മുതിര്‍ന്നത്.
ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ സഹ ജഡ്ജിമാര്‍ രംഗത്ത് വന്നത്. രണ്ട് കോടതികള്‍ നിര്‍ത്തിവച്ച് നാല് ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ നാടകീയ സംഭവങ്ങളും ചര്‍ച്ചകളുമാണ് ഇന്ദ്രപ്രസഥത്തില്‍ നടന്നത്. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസിനെതിരെ വിമതശബ്ദം ഉയര്‍ത്തിയത്. ചീഫ് ജസ്റ്റിസിനെ പുറത്തക്കണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ഇന്ത്യന്‍ അഭിഭാഷക കൗണ്‍സിലും സുപ്രീംകോടതി ബാര്‍ അസോസിയേഷനും ചീഫ് ജസ്റ്റിസുമായും നാല് ജഡ്ജിമാരുമായും ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് ജസ്റ്റിസിനെ കാണാനെത്തിയെങ്കിലും അദ്ദേഹം അനുമതി നിഷേധിച്ചു. വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് മാറ്റുകയും ചെയ്തു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഭരണഘടനാ സ്ഥാപനത്തിലെ അഭിപ്രായ വ്യത്യാസം ശക്തമാണെന്ന് ജനംതിരിച്ചറിഞ്ഞു. ജനാധിപത്യവും നിയമവും മുന്‍നിര്‍ത്തി ജോലി ചെയ്യാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും 20 കൊല്ലം കഴിഞ്ഞ് ആരെങ്കിലും തങ്ങളെ കുറ്റംപറയാതിരിക്കാനാണ് മാധ്യമങ്ങളെ കണ്ട് രാജ്യത്തെ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്നും ജഡ്ജിമാര്‍ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























