ക്ലാസിൽ ഹാജരാകാതെയിരുന്നതിന് വിദ്യാർത്ഥിയുടെ കൈ അടിച്ചുപൊട്ടിച്ച് ഇടതുപക്ഷ ജനപ്രധിനിധിയായ അദ്ധ്യാപകന്റെ പരാക്രമം

അടൂർ പറക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സമാന്തരവിദ്യാഭ്യാസസ്ഥാപനത്തിൽ വിദ്യാർത്ഥിയുടെ കൈ അടിച്ചുപൊട്ടിച്ച അദ്ധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതി . വയല ശ്രീനിലയത്തിൽ സന്തോഷ്കുമാറിന്റെ മകൻ നീരജിന്റെ ഇടതുകൈയ്യാണ് പാരരൽ കോളേജ് പ്രിൻസിപ്പാളും ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗവുമായ രാധാകൃഷ്ണൻ തല്ലിപൊട്ടിച്ചത് .
കഴിഞ്ഞദിവസങ്ങളിൽ ക്ലാസിൽ ഹാജരാകാതിരുന്നതിതിന്റെ ശിക്ഷയാണ് അദ്ധ്യാപകൻ ക്രൂരമായി കുട്ടിയെ തല്ലി പരിക്കേൽപ്പിച്ചത് . മുൻദിവസങ്ങളിൽ ക്ലാസിൽ ഹാജരാകാതെയിരുന്ന നീരജ് ലീവ് ലറ്ററുമായി അദ്ധ്യാപകനെ സമീപിച്ചപ്പോഴാണ് ആകാരണമായി അദ്ധ്യാപകൻ കുട്ടിയെ തല്ലിയത് .ഇടതുകൈയിൽ ഗുരുതരമായി പരിക്കേറ്റ നീരജ് ഇപ്പോൾ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ് .
കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്ന് അദ്ധ്യാപകനായ രാധാകൃഷ്ണനെതിരെ അടൂർ പോലീസ് കേസെടുത്തിട്ടുണ്ട്
https://www.facebook.com/Malayalivartha























