ആരു വന്നലും എനിക്കെന്താ... ആലപ്പുഴ പീഡനകേസിലെ പ്രതി ആതിരയുടെ ഉന്നത ബന്ധം?

ആലപ്പുഴയില്‍ പതിനാറുവയസ്സുകാരിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പെണ്‍കുട്ടി നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പ്രതിയായ ആതിരയെ നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പിച്ചു. ആരുവന്നാലും തനിക്കു ഭയം ഇല്ലെന്നും പോലീസ് വരട്ടെ എന്നും പോലീസില്‍ തനിക്കുള്ള ബന്ധത്തെ പറ്റി നിങ്ങള്‍ക്ക് എന്തറിയാം എന്നും ആതിര ആക്രോശിച്ചിരുന്നു എന്നും പറയുന്നു.കേസിലെ ഒന്നാം പ്രതിയായ ആതിരയേയും നെല്‍സനേയും കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ വാട്ട്‌സാപ്പ് മെസേജുകള്‍ എന്നിവ കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ കൂട്ടികൊണ്ടു പോകുന്നതു തടഞ്ഞതു നാട്ടുകാരും നഗരസഭ കൗണ്‍സിലര്‍ ജോസ് ചെല്ലപ്പനും ചേര്‍ന്നായിരുന്നു.
പെണ്‍കുട്ടി കൗണ്‍സിലറോടും അയല്‍വാസിളോടും പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റൊരു സ്ത്രീയുടെയും കേസില്‍ ഉള്ള ബന്ധത്തെക്കുറിച്ചു വ്യക്തമാക്കിരുന്നതായി പറയുന്നു. ജില്ലയിലെ തന്നെ പ്രമുഖരായ പോലീസ് ഉദ്യേഗസ്ഥരുടെ പേരുകള്‍ വ്യക്തമാക്കിരുന്നു. ഇതിന്റെ ഓഡിയോ വീഡിയോ രേഖകള്‍ നാട്ടുകാര്‍ മൊബൈലില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നു പറയുന്നു. പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ എത്തിയ ആതിരയെ ബലപ്രയോഗത്തിലൂടെയാണു നാട്ടുകാരും നഗരസഭ കൗണ്‍സിലറും ചേര്‍ന്നു തടഞ്ഞത്. ബലപ്രയോഗത്തിനിടയില്‍ കൗണ്‍സിലറെ ആതിര കടിച്ചു മുറിവേല്‍പ്പിച്ചിരുന്നു.
ഇപ്പോള്‍ കേസില്‍ പ്രതികളായവരെ കൂടാതെ വേറെ ചിലരുടെ പേരും പെണ്‍കുട്ടി നാട്ടുകാരോടു പറഞ്ഞിരുന്നതായി പറയുന്നു. ആതിരയുടെ കൂടെ ചെല്ലാന്‍ മടി കാണിച്ച പെണ്‍കുട്ടിയെ പിതാവ് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു വിടുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനു രണ്ടാം പ്രതി നെല്‍സണ്‍ പലതവണ സാമ്പത്തിക സഹായം നല്‍കിയതായും തെളിവുകള്‍ ഉണ്ട്. പെണ്‍കുട്ടിയുടെ വികലാംഗനായ പിതാവിനു നാലു വീലുള്ള തട്ടുകട വാങ്ങാന്‍ പണം നല്‍കിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു വരികയാണ്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ശാരീരികമായി പീഡപ്പിക്കപ്പട്ടതായി തെളിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























