വിദ്യാര്‍ത്ഥിനിയെയും കൊണ്ട് രാത്രിയില്‍ കെഎസ്ആര്‍ടിസി മിന്നൽ പാഞ്ഞു; ഒടുവിൽ ബസ് നിർത്തിക്കാൻ സിനിമ സ്റ്റൈലിൽ പോലീസ് പ്രയോഗം.. ജീവനക്കാർക്കെതിരെ കേസ്സെടുത്ത് പയ്യോളി പോലീസ്

രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത പതിനേഴു വയസുള്ള വിദ്യാര്‍ത്ഥിനിക്ക് ഇറങ്ങാന്‍ ബസ് നിര്‍ത്തിക്കൊടുക്കാതെ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസ് പാഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. സംഭവത്തില്‍ ബസിലെ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം പയ്യോളി പോലീസാണ് കേസെടുത്തത്.
ബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍, എന്നിവര്‍ക്കെതിരെയാണ് കേസ്. ആലപ്പുഴ സ്വദേശികളാണ് ബസിലെ ജീവനക്കാരായ ഇരുവരും. നേരത്തെ സംഭവത്തില്‍ കെഎസ്ആര്‍ടിസി എംഡി എ. ഹേമചന്ദ്രന്‍ വിശദീകരണം തേടിയിരുന്നു. കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടറോടാണ് എംഡി വിശദീകരണം തേടിയത്. സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്ന സംഭവം ഗൗരവമായി എടുക്കുമെന്നും ഹേമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ നാടകീയ രംഗങ്ങള്‍ നടന്നത്.
പള്ളിക്കര കെ.സി അബ്ദുൽ അസീസിന്റെ മകളാണ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്. കോട്ടയം പാലയിലെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്ന് രാത്രി എട്ടു മണിക്കാണ് വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. ഓണ്‍ലൈന്‍ വഴി കോഴിക്കോട്ട് വരെയാണ് വിദ്യാര്‍ത്ഥിനി ടിക്കറ്റ് ബുക്ക് ചെയ്തത്. കൂട്ടുകാര്‍ കോഴിക്കോട്ട് ഇറങ്ങിപ്പോയപ്പോള്‍ മാത്രമാണ് ബസ് കാസര്‍കോട്ടേയ്ക്ക് ആണെന്ന് വിദ്യാര്‍ത്ഥിനിക്ക് മനസിലാകുന്നത്. എന്നാല്‍ കണ്ടക്ടര്‍ അടുത്തു വരുമ്പോള്‍ ബസ് കോഴിക്കോട്ട് ടൗണ്‍ വിട്ടിരുന്നു.
പയ്യോളിയില്‍ ബസ് നിര്‍ത്തി തരില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു. കണ്ണൂര്‍ക്ക് ടിക്കറ്റ് എടുത്തോളാനും കണ്ടക്ടര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനി 111 രൂപ കൊടുത്ത് കണ്ണൂര്‍ക്ക് ടിക്കറ്റ് എടുത്തു. ഇക്കാര്യം പയ്യോളിയില്‍ കാത്തുനിന്ന പിതാവിനെയും വിളിച്ച് കുട്ടി പറഞ്ഞു. ഇതോടെ പിതാവ് വിവരം പയ്യോളി പോലീസില്‍ അറിയിച്ചു. പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ടൗണിലെത്തിയപ്പോള്‍ കൈ കാണിച്ചെങ്കിലും ബസ് നിര്‍ത്താതെ പാഞ്ഞു.
ഇതറിഞ്ഞ പോലീസ് വയര്‍ലെസ് സെറ്റിലൂടെ വിവരം നല്‍കുകയും രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താതെ വന്നു. ഇതേതുടര്‍ന്നാണ് ചോമ്പാല പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് ബസ് തടഞ്ഞത്. അപ്പോഴേയ്ക്കും മൂന്നുമണിയായിരുന്നു. ആലപ്പുഴ സ്വദേശികളാണ് ഡ്രൈവറും, കണ്ടക്ടറും. പയ്യോളിയില്‍ നിന്ന് 24 കിലോമീറ്ററുണ്ട് കുഞ്ഞിപ്പള്ളിയിലേയ്ക്ക്.
അവിടെ ആ സമയത്ത് വിദ്യാര്‍ത്ഥിനിയെ എങ്ങനെ ഇറക്കിവിടുമെന്ന് പോലീസ് ചോദ്യമുയര്‍ത്തിയെങ്കിലും ജീവനക്കാര്‍ക്ക് ഉത്തരമില്ലായിരുന്നു. എന്നാല്‍ ഈ സമയം മറ്റു യാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. പള്ളിക്കര കെ.സി അബ്ദുൽ അസീസിന്റെ മകളാണ് ജീവനക്കാരുടെ ഈ ക്രൂരതയ്ക്ക് ഇരയായത്.
https://www.facebook.com/Malayalivartha























