പോലീസിന്റെ വാദങ്ങള്‍ പൊളിയുന്നു; ആത്മഹത്യ കുറിപ്പിലെ കയ്യക്ഷരം ശ്രീജീവിന്റെതല്ല!!

ശ്രീജീവിന്റെ മരണത്തില്‍ പോലീസിന്റെ വാദങ്ങള്‍ തള്ളി പോലീസ് കംപ്ലയിന്റ് അഥോറിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ജസ്റ്റീസ് നാരയണക്കുറുപ്പ്. കസ്റ്റഡി മര്‍ദനത്തിനു തെളിവ് ഇല്ലെന്നും വിഷം കഴിച്ചെന്നു ശ്രീജീവ് തന്നെ അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ ഷാജിയോടു പറഞ്ഞിരുന്നതായും പ്രത്യേക അന്വേഷണ സംഘത്തിലേ ഉദ്യോഗസ്ഥര്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം ജസ്റ്റിസ് നാരയണക്കുറിപ്പു തള്ളിക്കളയുന്നു. ശ്രീജീവ് മരിച്ചതു ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നാണെന്നാണു റിപ്പോര്‍ട്ടുകള്‍. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച വിഷമാണു കഴിച്ചത് എന്നും പറയുന്നു.
പല പ്രാവശ്യം ശ്രീജീവിന്റെ ശരീരവും വസ്ത്രവും പരിശോധിച്ചിരുന്നു. മാത്രമല്ല 60 മുതല്‍ 100 ഗ്രാം വരെ അളവില്‍ വിഷം കഴിച്ചാലെ ഒരാള്‍ക്കു മരണം സംഭവിക്കു. ഇത്രയും അളവില്‍ വിഷം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കാന്‍ സാധിക്കില്ല. വിഷം കഴിച്ചാല്‍ ഉടനെ വയര്‍ കഴുകും. ഇത്തരത്തില്‍ വയര്‍ കഴുകിയപ്പോള്‍ ഫ്യൂരിഡാന്‍ ശരീരത്തില്‍ എത്തിട്ടില്ല എന്നാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണം സംഭവിക്കുന്നതിനു മുമ്പ് 230 മില്ലിഗ്രാം അഡ്രോപ്പിന്‍ ശ്രീജീവിനു നല്‍കിരുന്നു.
ഫ്യുരിഡാന്‍ ഉള്ളില്‍ ചെന്നതാണു മരണകാരണം എങ്കില്‍ അഡ്രോപ്പിന്‍ നല്‍കിരുന്നതിനാല്‍ മരണം സംഭവിക്കില്ലായിരുന്നു. രക്തവും മുത്രവും പരിശോധിച്ചതില്‍ നിന്നു മസിലുകള്‍ക്കു ക്ഷതം ഏറ്റിട്ടുണ്ട് എന്നു വ്യക്തമായി. ലിവര്‍, ലംഗ്‌സ്, സ്പ്‌ളീന്‍, ഗോള്‍ ബ്ലാഡര്‍ എന്നിവ തകര്‍ന്നിട്ടുണ്ട്. ശ്രീജിവിന്റെത് എന്നു പറഞ്ഞു പോലീസ് ഹാജരാക്കിയ ആത്ഹമത്യ കുറിപ്പിലെ കയ്യക്ഷരം ശ്രീജീവിന്റേതല്ല എന്നും ജസ്റ്റീസ് നാരയണക്കുറിപ്പ് പറയുന്നു. ഒരു മാധ്യമത്തോടാണ് ജസ്റ്റിസ് ഇതു പറഞ്ഞത്.
https://www.facebook.com/Malayalivartha























