സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ബാങ്കില്‍ മുക്കുപണയ തട്ടിപ്പ്; ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ മാനേജരെയും ക്ലാര്‍ക്കിനെയും സസ്പെന്റ് ചെയ്തു
മുക്കുപണ്ടം പണയം വെച്ച് രണ്ട് കോടി തട്ടിയെടുത്തതായി പരാതി. പോത്തന്‍കോട് അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖയില്‍ മുക്കുപണ്ടം പണയം വെച്ചാണ് രണ്ടര കോടി രൂപ തട്ടിയെടുത്തത്. പോത്തന്‍കോട് സ്വദേശിനിയായ സുബൈദയ്ക്ക് എതിരെയാണ് ബാങ്ക് പൊലീസില്‍ പരാതി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് ബാങ്കിലെ മാനേജര്‍ ശശികലയെയും ക്ലാര്‍ക്കായ കുശലയെയും സസ്പെന്റ് ചെയ്തു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ബാങ്കിന്റെ മാനേജര്‍ കാട്ടായികോണം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്.
ഒരു വ്യക്തിയ്ക്ക് പണയം വയ്ക്കാവുന്ന പരിതി 40 ലക്ഷം ആയിരിക്കെയാണ് തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സുബൈദയുടെ ബന്ധുകളുടെ പേരില്‍ 60 ഓളം തവണയായിട്ടാണ് മുക്കുപണ്ടം പണയം വച്ചത്. സഹകരണ ബാങ്കിന്റെ ഓഡിറ്റിംഗ് വിഭാഗം ഇന്നലെ നടന്നിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രാത്രി 10 മണിയ്ക്ക് ശേഷം കൂടിയ അടിയന്തര ബോര്‍ഡ് യോഗത്തിലാണ് ജീവനക്കാരെ സസ്പെന്റ് ചെയ്തത്. ബാങ്കിന്റെ മാനേജിംങ് ഡയറക്ടറായ അനിതയ്ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസും നല്കി.
https://www.facebook.com/Malayalivartha