സുവര്‍ണ സ്വപ്നങ്ങളിലേക്ക് വീണ്ടും.....ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്, ഏഷ്യന്‍ ഗെയിംസുകളില്‍ പൊന്നണിഞ്ഞ് ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്സിലേക്കുള്ള ജൈത്രയാത്രക്ക് ഇന്ന് തുടക്കം
സുവര്‍ണ സ്വപ്നങ്ങളിലേക്ക് വീണ്ടും.....ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്, ഏഷ്യന്‍ ഗെയിംസുകളില്‍ പൊന്നണിഞ്ഞ് ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്സിലേക്കുള്ള ജൈത്രയാത്രക്ക് വെള്ളിയാഴ്ച ദോഹ ഡയമണ്ട് ലീഗ് വേദിയില്‍ തുടക്കമാവുന്നു. വിശ്വമേളക്ക് കൊടിയുയരാനായി ഇനി 77 ദിവസം മാത്രം ബാക്കിനില്‍ക്കെ സീസണിലെ ആദ്യ മത്സരത്തിനാണ് നീരജ് തന്റെ ഭാഗ്യ വേദിയില്‍ ജാവലിന്‍ എടുക്കുന്നത്.
ഒളിമ്പിക്സിന് മുന്നോടിയായുള്ള ഡയമണ്ട് ലീഗ് എന്നനിലയില്‍ ലോകോത്തര താരങ്ങള്‍ മാറ്റുരക്കുന്ന ദോഹ പതിപ്പിലെ പോസ്റ്റര്‍ ബോയ് കൂടിയാണ് ഇന്ത്യയുടെ പൊന്‍ താരം.
https://www.facebook.com/Malayalivartha