കണ്ണീര്‍ക്കാഴ്ചയായി... എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...
കണ്ണീര്‍ക്കാഴ്ചയായി... എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം... നെടുമ്പാശേരിക്കടുത്ത് കുറുമശേരിയിലാണ് രാത്രി വൈകി അപകടം സംഭവിച്ചത്.
ബൈക്കും കാറുമാണ് കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുറുമശേരി പ്രിയപ്പടി പിണ്ടാണിപ്പറമ്പില് ഗോപിയുടെയും രജനിയുടെയും ഏകമകന് ഹേമന്ദ് (23)ആണ് മരിച്ചത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ഹേമന്ദിനെ റോഡില്‍ അബോധാവസ്ഥയില്‍ കണ്ട നാട്ടുകാര്‍ ഉടന്‍ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിട്ടുണ്ടായിരുന്നു. ബൈക്കിലിടിച്ച കാര്‍ സ്ഥലത്ത് നിര്‍ത്താതെ പാഞ്ഞുപോയി. ഈ കാര്‍ കണ്ടെത്താനായി ചെങ്ങമനാട് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരുന്നു. യുവാവിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേസമയം മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യമുണ്ടായി. പേരയം സ്വദേശി ജയേഷ് നാഥ് (38) ആണ് മരിച്ചത്. തിരുവനന്തപുരം കോരാണിയിലാണ് അപകടം നടന്നത്.
ഇടയ്ക്കോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജയേഷ്. അമിത വേഗത്തില്‍ വരികയായിരുന്ന മാരുതി കാര്‍ ജയേഷ് സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി. യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha