വനിതാ ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബ്രിജ് ഭൂഷണ് സിംഗിനെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി
വനിതാ ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ മുന്‍ ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന് മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് സിംഗിനെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. 6 കേസുകളില്‍ 5 എണ്ണത്തിലും ബ്രിജ് ഭൂഷണ് സിംഗിനെതിരെ കുറ്റം ചുമത്താന്‍ മതിയായ വസ്തുതകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. സെക്ഷന്‍ 354-ഡി (പിന്തുടരല്), സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് കുറ്റം ചുമത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ആറാമത്തെ കേസില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബ്രിജ് ഭൂഷണ് സിങ്ങിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ മെയ് 21 ന് വാദം നടക്കും. ഇതില്‍ ലൈംഗികാതിക്രമം എന്ന കുറ്റം ജാമ്യമില്ലാ കുറ്റവും അഞ്ച് വര്‍ഷം തടവും ലഭിക്കാവുന്നതുമാണ്. ബ്രിജ് ഭൂഷന്റെ സെക്രട്ടറി വിനോദ് തോമറിനെതിരെ കുറ്റം ചുമത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിനോദ് തോമറിനെതിരെ സെക്ഷന്‍ 506(1) പ്രകാരം കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ട്. ബ്രിജ് ഭൂഷണ് സിംഗിനെതിരെ 2023 ജൂണ്‍ 15 ന് 354, 354-എ (ലൈംഗിക പീഡനം), 354-ഡി (പിന്തുടരല്), സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം ഡല്‍ഹി പോലീസ് ഒരു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോടതി ഇടപെടല്‍.
ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച്, ഒരു വ്യക്തി സ്ത്രീയെ ആക്രമിക്കുകയോ അവളുടെ മാന്യത ലംഘിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്താല്‍, അയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354 ചുമത്തും. ഇതനുസരിച്ച്, പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍, അയാള്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
നേരത്തെ ബ്രിജ് ഭൂഷണ് സിംഗ് തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആറ് വനിതാ ഗുസ്തി താരങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ ജൂണ്‍ 2 ന് ഇയാള്‍ക്കെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തു. അനുചിതമായി സ്പര്‍ശിക്കുകയും പെണ്‍കുട്ടികളുടെ നെഞ്ചില്‍ കൈ വയ്ക്കുകയും നെഞ്ചില്‍ നിന്ന് പിന്നിലേക്ക് കൈ ചലിപ്പിക്കുകയും അവരെ പിന്തുടരുകയും ചെയ്തതായി പരാതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha