ബിനോയ് കോടിയേരി നടത്തിയ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരാതി കിട്ടിയെന്ന് യെച്ചൂരി; വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ജനറല്‍ സെക്രട്ടറി
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ 13 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച് കേന്ദ്രനേതൃത്വം ശക്തമായ നിലപാടിലേക്ക്. ഇത് സംബന്ധിച്ച് പരാതി കിട്ടിയിട്ടുണ്ടെന്നും തുടര്‍ നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ല. സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും യെച്ചൂരി. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍.
പരാതി പരിഹരിക്കാന്‍ പര്‍ട്ടിക്ക് അതിന്റേതായ രീതിയുണ്ട്. ആ രീതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും യെച്യൂരി. തീരുമാനം പിന്നീട്. എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. കേന്ദ്രകമ്മിറ്റി അംഗങ്ങളെല്ലാം സ്വത്ത് വെളിപ്പെടുത്തണമെന്നും യെച്യൂരി വ്യക്തമാക്കി.
കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ യു.എ.ഇ സ്വദേശിയും ദുബയിലെ ജാസ് ടൂറിസം കമ്പനി ഉടമയായ ആളുമായി ആലപ്പുഴയില്‍ ചര്‍ച്ച നടത്തിയിരുന്നു. അടുത്ത തിങ്കളാഴ്ചയ്ക്കുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ തിരുവനന്തപുരം പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് നിലപാടുകള്‍ വ്യക്തമാക്കുമെന്നും യു.എ.ഇ പൗരന്റെ അഭിഭാഷകന് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha