Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...

09 MAY 2024 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഗാസവെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം. ഈജിപ്ത്-ഖത്തര്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ രൂപമായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റഫായിലെ ഇസ്രയേല്‍ ആക്രമണം. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഹമാസിന്റെ ഉന്നത നേതാക്കളിലൊരാളായ ഒസാമ ഹംദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നതിനായി ഹമാസ് പ്രതിനിധി സംഘം ദോഹയില്‍നിന്ന് കെയ്‌റോയില്‍ എത്തിയശേഷം ബെയ്‌റൂട്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹംദാന്‍ നിലപാട് വ്യക്തമാക്കിയത്.

റഫായില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് ഭേദഗതികള്‍ നിര്‍ദേശിച്ചതായി അമേരിക്കയും വ്യക്തമാക്കുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും ആക്രമണവുമായി മുന്നോട്ടുപോകുന്ന ഇസ്രയേല്‍ നടപടിയില്‍ അമേരിക്കയ്ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനുള്ള ആയുധ വിതരണം യുഎസ് താല്‍ക്കാലികമായി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഫായിലെ ഇസ്രയേൽ ആക്രമണത്തെ എതിർക്കുന്നുവെന്ന് യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയാണ് റഫായിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. പ്രദേശത്തെ താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ഇസ്രയേൽ ആക്രമണം. ആക്രമണത്തെത്തുടർന്ന് റഫാ അതിർത്തി അടച്ചിരിക്കുകയാണ്.

 

 

ഇതോടെ ഗാസയിലേക്കുള്ള സഹായങ്ങളെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റഫാ ക്രോസിങ് നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഗാസയിലേക്കുള്ള മനുഷ്യാവകാശ പ്രവർത്തകരുടെയും മാനുഷികസഹായം നൽകുന്ന വോളണ്ടിയർമാരുടെയും പ്രധാന പ്രവേശന പോയിന്റായിട്ടാണ് റഫാ ക്രോസിങ് പ്രവർത്തിക്കുന്നത്. ഗാസയിൽനിന്ന് ഈജിപ്തിലേക്ക് ചികിത്സയ്ക്കായി പോകാനൊരുങ്ങിയ 120 രോഗികളെ ചൊവ്വാഴ്ച ഇസ്രായേൽ തടഞ്ഞതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

റഫാ ക്രോസിങ് അടച്ചത് പ്രദേശത്തെ ശേഷിക്കുന്ന മെഡിക്കൽ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മരുന്നുകളും ഇന്ധനവും എത്തുന്നത് തടഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേൽ തടവിലാക്കിയ പലസ്തീൻകാർക്ക് പകരമായി ഗാസയിലെ ബന്ദികളായ ഇസ്രയേൽ തടവുകാരെ മോചിപ്പിക്കാനും വെടിനിർത്തലിനുമുള്ള നിർദ്ദേശത്തിന് ഹമാസ് സമ്മതിച്ച് മണിക്കൂറുകൾക്കുശേഷമാണ് റഫാ കവാടം ഇസ്രയേൽ നിയന്ത്രണത്തിലാക്കിയത്. വെടിനിർത്തൽ കരാർ നിരസിച്ചെങ്കിലും കൂടുതൽ ചർച്ചകളിൽ ഏർപ്പെടുമെന്ന് ഇസ്രയേൽ അറിയിച്ചു.

 

 

കെരെം ഷാലോം ക്രോസിങ് വീണ്ടും തുറക്കുമെന്നും റഫാ വഴിയുള്ള ഇന്ധന വിതരണം പുനഃരാരംഭിക്കുമെന്നും അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ 23 ലക്ഷം ആളുകൾക്ക് ഭക്ഷണം, മരുന്ന്, മറ്റ് സാധനങ്ങൾ എന്നിവയ്ക്കുള്ള നിർണായക എൻട്രി പോയിന്റുകളാണ് റഫാ, കെരെം ഷാലോം ക്രോസിങ്ങുകൾ. ഇസ്രയേലിന്റെ 401-ാമത്തെ ബ്രിഗേഡ് ചൊവ്വാഴ്ച പുലർച്ചെയാണ് ഗാസ ഭാഗത്തെ റഫാ കവാടം നിയന്ത്രണത്തിലാക്കിയത്.

 

 

റഫ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. റഫയിലേക്കുള്ള സൈനികനടപടി ബന്ദികളുടെ മോചനവും ഹമാസിെൻറ ഉൻമൂലനവും എന്നീ രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നും നെതന്യാഹു പറഞ്ഞു. റഫയിൽ അവശേഷിച്ച ഹമാസിെൻറ നാല് ബ്രിഗേഡുകളെയും ഇല്ലാതാക്കുമെന്നും ഗസയില്‍ അധികാരം പുന:സ്ഥാപിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്നും ഹമാസ് നിർദേശം ഇസ്രായേലിെൻറ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് ഏറെ വിദൂരമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഏഴ് മാസമായി തുടരുന്ന ഇസ്രയേൽ - ഹമാസ് ഏറ്റുമുട്ടലിൽ ഇതിനോടകം തന്നെ 34,600 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കിഴക്കൻ റഫായിലെ സമീപപ്രദേശങ്ങളിലെ താമസക്കാരോട് അൽ-മവാസി, ഖാൻ യൂനിസ് മേഖലകളിലെ വിപുലീകരിച്ച മേഖലയിലേക്കു മാറാനാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ശക്തികേന്ദ്രമാണ് റഫായെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. എന്നാൽ റഫായിൽ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (5 hours ago)

Malayali Vartha Recommends