Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

അപമാനിതനായി രാഹുല്‍.... വിമര്‍ശകരുടെ വായടപ്പിച്ച് കോലിയൂടെ സൂപ്പര്‍ ബാറ്റിംഗ്; 7 ഫോറും 6 സിക്‌സുമായി വിരാട് കോലി നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 60 റണ്‍സ് ജയം; കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ചൂടായ ടീം ഉടമയ്‌ക്കെതിരെ വിമര്‍ശനം

10 MAY 2024 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

മേയറെ വെള്ളം കുടിപ്പിക്കും! അടുത്ത കേസെടുത്തു.. മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടുവിരലിൽ നിർത്തുന്നു! ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന മേയർ

റോഡേത്.. തോടേത്! കലിയിളകി ജനങ്ങൾ... ആര്യയക്ക് തെറിവിളി... മിന്നൽ പ്രളയ സാധ്യത? തലസ്ഥാനം വെള്ളത്തിനടിയിൽ

രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ സ്മാരകം പണിതിരിക്കും;ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിനെ വെള്ളപൂശി പി ജയരാജന്‍,ആര്‍ എസ് എസ് സ്മാരകം പണിതല്ലോ മാധ്യമങ്ങള്‍ അത് മറച്ച് പിടിക്കുന്നു,കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരന്‍ സുധാകരനാണ്,പിജെ ആര്‍മി സൈബറിടത്തില്‍ കിടന്ന് മെഴുകുന്നു

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം... പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..

ഐപിഎല്‍ കൊടുമ്പിരി കൊള്ളുകയാണ്. അപാര ഫോമിലേക്കുയര്‍ന്ന് വിരാട് കോലി. 7 ഫോറും 6 സിക്‌സുമായി വിരാട് കോലി (47 പന്തില്‍ 92) നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 60 റണ്‍സ് ജയം. സ്‌കോര്‍: ബെംഗളൂരു 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ്. പഞ്ചാബ് 17 ഓവറില്‍ 181നു പുറത്ത്. ഉജ്വലമായ ഒരു റണ്ണൗട്ടുമായും തിളങ്ങിയ കോലിയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

195.74 സ്‌ട്രൈക്ക് റേറ്റുമായി തകര്‍ത്തടിച്ച കോലിക്കു പുറമേ രജത് പാട്ടിദാര്‍ (23 പന്തില്‍ 55), കാമറൂണ്‍ ഗ്രീന്‍ (27 പന്തില്‍ 46) എന്നിവരും ബെംഗളൂരു ബാറ്റിങ്ങില്‍ മിന്നി. ധരംശാല സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും ബെംഗളൂരുവിന് ഒട്ടും നഷ്ടബോധമുണ്ടായില്ല. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും (9) വില്‍ ജാക്‌സും (12) പവര്‍പ്ലേയില്‍ തന്നെ മടങ്ങിയെങ്കിലും കോലിയും പാട്ടിദാറും ചേര്‍ന്ന് മികച്ച അടിത്തറയിട്ടു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ രണ്ടു വട്ടം 'കൈവിട്ടു' സഹായിച്ച പഞ്ചാബ് ഫീല്‍ഡര്‍മാര്‍ക്ക് വൈകാതെ അതിന്റെ വില കോലി മനസ്സിലാക്കിക്കൊടുത്തു.

മൂന്നാം വിക്കറ്റില്‍ 76 റണ്‍സാണ് കോലിയും പാട്ടിദാറും ചേര്‍ന്നു നേടിയത്. 3 ഫോറും 6 സിക്‌സും ഉള്‍പ്പെടുന്നതാണ് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. പാട്ടിദാര്‍ പുറത്തായതിനു പിന്നാലെ മഴയുമെത്തിയതോടെ കളി കുറച്ചു സമയം തടസ്സപ്പെട്ടു. എന്നാല്‍ മഴ മാറി മാനം തെളിഞ്ഞതിനൊപ്പം തന്നെ കോലിക്കു തിളക്കവും കൂടി. 32 പന്തില്‍ അര്‍ധ സെഞ്ചറി തികച്ച കോലി പിന്നാലെ ഗ്രീനിനെ സാക്ഷി നിര്‍ത്തി തകര്‍ത്തടിച്ചു.

പിന്നീടു നേരിട്ട 15 പന്തില്‍ നിന്ന് കോലി നേടിയത് 40 റണ്‍സ്. സെഞ്ചറിക്കു കാത്തു നിന്ന ആരാധകരെ നിരാശരാക്കി അര്‍ഷ്ദീപിന്റെ 18ാം ഓവറില്‍ റൈലി റൂസോയ്ക്കു ക്യാച്ച് നല്‍കി കോലി മടങ്ങിയെങ്കിലും രാഹുല്‍ ചാഹറിന്റെ അടുത്ത ഓവറില്‍ 21 റണ്‍സാണ് ഗ്രീനും ദിനേഷ് കാര്‍ത്തിക്കും (18) ചേര്‍ന്നു നേടിയത്.

മറുപടി ബാറ്റിങ്ങില്‍ റൂസോയും (27 പന്തില്‍ 61) ജോണി ബെയര്‍‌സ്റ്റോയും (16 പന്തില്‍ 27) പഞ്ചാബിന് മികച്ച തുടക്കം നല്‍കിയെങ്കിലും റൂസോ പുറത്തായത് തിരിച്ചടിയായി. മിക്ക മത്സരങ്ങളിലും പഞ്ചാബിന്റെ രക്ഷകനായിരുന്ന ശശാങ്ക് സിങ് (19 പന്തില്‍ 37) ഒരിക്കല്‍ കൂടി പ്രതീക്ഷയുയര്‍ത്തിയെങ്കിലും 14ാം ഓവറില്‍ ഒരു ഡയറക്ട് ത്രോയിലൂടെ ശശാങ്കിനെ റണ്‍ഔട്ടാക്കി കോലി കളി ബെംഗളൂരുവിന് അനുകൂലമാക്കി. ബെംഗളൂരുവിനു വേണ്ടി മുഹമ്മദ് സിറാജ് 3 വിക്കറ്റ് വീഴ്ത്തി.

അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു വന്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ചൂടായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഹൈദരാബാദിന്റെ പത്തു വിക്കറ്റ് ജയത്തിനു ശേഷമാണ് ഗ്രൗണ്ടില്‍വച്ച് സഞ്ജീവ് ഗോയങ്ക ലക്‌നൗ ക്യാപ്റ്റനോട് ഏറെ നേരം സംസാരിച്ചത്. ഇരുവരും തമ്മില്‍ എന്താണു പറഞ്ഞതെന്നു വ്യക്തമല്ല. എന്നാല്‍ തോല്‍വിയുടെ നിരാശയും രോഷവും സഞ്ജീവ് ഗോയങ്കയില്‍ പ്രകടമായിരുന്നു. ഗോയങ്കയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ട കെ.എല്‍. രാഹുല്‍ തിരിച്ച് കാര്യമായൊന്നും പറഞ്ഞതുമില്ല.

രാഹുല്‍ മടങ്ങിയ ശേഷം ലക്‌നൗ പരിശീലകരോടും സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍വച്ച് ഏറെ നേരം സംസാരിക്കുന്നുണ്ടായിരുന്നു. മത്സരത്തിനു പിന്നാലെ നടത്തിയ ചര്‍ച്ചയ്ക്കിടെ ഗ്രൗണ്ടിലെ ദൃശ്യങ്ങള്‍ ടിവിയില്‍ കാണിച്ചപ്പോഴാണ് രാഹുലിനെ സഞ്ജീവ് ഗോയങ്ക ശകാരിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ ശ്രദ്ധയില്‍പെട്ടത്. ടീം ക്യാപ്റ്റനെ പൊതുവേദിയില്‍വച്ച് ലക്‌നൗ ഉടമ അപമാനിച്ചതു ശരിയായില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ചില ആരാധകര്‍ കുറിച്ചു.

ഞെട്ടിക്കുന്ന പ്രതികരണമാണ് സഞ്ജീവ് ഗോയങ്കയുടേതെന്നും, രാഹുല്‍ ലക്‌നൗ ടീം വിട്ടുപുറത്തു പോകണമെന്നും ആരാധകരില്‍ ചിലര്‍ വാദിക്കുന്നു. ഗ്രൗണ്ടില്‍ ഇത്രയേറെ ക്യാമറകള്‍ ഉള്ളപ്പോള്‍ രാഹുലിനെ ലക്‌നൗ ടീം ഉടമ പരസ്യമായി അപമാനിക്കരുതെന്നും വാദങ്ങളുണ്ടായി. മത്സരത്തില്‍ ലക്‌നൗ 240 റണ്‍സെടുത്താലും ഹൈദരാബാദ് അതും പിന്തുടര്‍ന്നു വിജയിക്കുമായിരുന്നെന്ന് കെ.എല്‍. രാഹുല്‍ പ്രതികരിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയറെ വെള്ളം കുടിപ്പിക്കും! അടുത്ത കേസെടുത്തു.. മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടുവിരലിൽ നിർത്തുന്നു! ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന മേയർ  (1 minute ago)

റോഡേത്.. തോടേത്! കലിയിളകി ജനങ്ങൾ... ആര്യയക്ക് തെറിവിളി... മിന്നൽ പ്രളയ സാധ്യത? തലസ്ഥാനം വെള്ളത്തിനടിയിൽ  (3 minutes ago)

ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടര്‍;സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് അവഗണിച്ചു,ബെല്‍ 212 ഹെലികോപ്റ്ററാണ് റെയ്‌സിയുടെ തലയെടുത്തത്,കലിയിളകി യുഎസ്  (37 minutes ago)

കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം; അല്ലായ  (48 minutes ago)

പള്ളിയുടെ മറവിലെ വേശ്യാവൃത്തിയും കരാര്‍കല്യാണവും ഇനി ഇല്ല:റെയ്‌സിയുടെ തലവീണത് ആഘോഷമാക്കി ഇറാന്‍ വനിതകള്‍, സ്ത്രീകളെ മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിട്ട് അവരെ കൊല്ലാക്കൊല ചെയ്ത പ്രസിഡന്റ്,ഹിജാബിന്റെ പേ  (53 minutes ago)

രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ സ്മാരകം പണിതിരിക്കും;ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിനെ വെള്ളപൂശി പി ജയരാജന്‍,ആര്‍ എസ് എസ് സ്മാരകം പണിതല്ലോ മാധ്യമങ്ങള്‍ അത് മറച്ച് പിടിക്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ  (1 hour ago)

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം... പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍  (1 hour ago)

സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..  (1 hour ago)

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പ്; മലയോര മേഖലയിൽ രാത്രി യാത്രാ നിരോധിച്ചു  (3 hours ago)

സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?  (3 hours ago)

ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു; ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും; ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ  (3 hours ago)

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക!!!  (4 hours ago)

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.... 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.... ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയ  (4 hours ago)

Malayali Vartha Recommends