Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

അരളിയെ അറിയണം... അരളി കഴിച്ച് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പശുവും കിടാവും ചത്തതോടെ വില്ലനായി മനോഹര ചെടി; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും; പ്രസാദത്തിലും നിവേദ്യത്തിലും കാണില്ല, പൂജക്ക് മാത്രം ഉപയോഗിക്കും; അടി കിട്ടുന്നത് തമിഴ്‌നാട്ടിന്‌

10 MAY 2024 09:40 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ പൂജയ്ക്കും പൂക്കളമിടാനുമൊക്കെ ഉപയോഗിക്കുന്ന കളര്‍ഫുള്‍ പൂവാണ് അരളി. അത് കാണാന്‍ തന്നെ ഒരു ഭംഗിയാണ്. വളരെ പെട്ടെന്ന് അരളി വില്ലനായി. ജീവനെടുക്കാന്‍ ശേഷിയുള്ള വിഷാംശം ഉണ്ടെന്ന സംശയം ശക്തമായതോടെ അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്ക്. പ്രസാദത്തിലും നിവേദ്യത്തിലും ഇന്ന് മുതല്‍ അരളിപ്പൂവ് ഉപയോഗിക്കില്ല.

പൂജയ്ക്ക് മാത്രം അരളിപ്പൂവ് ഉപയോഗിക്കാനാണ് തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മലബാര്‍ ദേവസ്വം ബോര്‍ഡും അരളിപ്പൂവിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഇന്ന് സര്‍ക്കുലറിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളിയും അറിയിച്ചിട്ടുണ്ട്.



അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിഷയം വലിയ തോതില്‍ ചര്‍ച്ചയായത്. കഴിഞ്ഞദിവസം അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തതോടെ ഭീതിയും വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മലബാര്‍ ദേവസ്വം ബോര്‍ഡും അരളിപ്പൂവിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

മാത്രമല്ല വീടുകളില്‍ അരളി നട്ടിട്ടുള്ളവരും ആശങ്കയിലാണ്. പലരും അരളി വെട്ടികളയുന്നുണ്ട്. അപ്പോസൈനേസീ കുടുംബത്തിലുള്ള നീരിയം (Nerium) ജനുസിലെ ഏകസ്പീഷിസായ ഒരു നിത്യഹരിതസസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാന്‍ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങള്‍ ഉണ്ടാകുന്ന അരളിച്ചെടികള്‍ കണ്ടുവരുന്നു. എല്ലാഭാഗവും വിഷമായ ഈ ചെടി നട്ടുവളര്‍ത്തുന്ന ഉദ്യാനസസ്യങ്ങളില്‍ ഏറ്റവും വിഷമുള്ളവയില്‍ ഒന്നാണ്. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളില്‍ അരളിപ്പൂക്കള്‍ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്ന, അശ്വമാരക, ഹയമാരക പേരുകളില്‍ സംസ്‌കൃതത്തിലും കനേര്‍ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു. കമ്പുകുത്തിയും പതിവെച്ചും പുതിയതൈകള്‍ ഉത്പാദിപ്പിക്കുന്നു.



ഏകദേശം 3 മീറ്റര്‍ വരെ പൊക്കത്തില്‍ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാരനിറമാണ്. രണ്ടുവശവും കൂര്‍ത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീര്‍ഘരൂപത്തിലുമുള്ള ഇലകള്‍ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്. 5 ദളങ്ങള്‍ വീതമുള്ള പൂക്കള്‍ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്ക്ക് വെളുത്ത നിറത്തില്‍ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുര്‍ഗന്ധമുള്ളതുമാണ്. Oleandrin, Oleandrigenin എന്നീ രണ്ടു കോമ്പൗണ്ടുകള്‍ ആണ് ഈ ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്. ഈ ചെടിയുടെ കായ അല്ലെങ്കില്‍ ഇലകള്‍ ഒക്കെ കഴിച്ചു നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശുക്കള്‍ക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത്.

ഡെല്‍ഹി സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസര്‍മാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവര്‍ നടത്തിയ ഗവേഷണങ്ങളില്‍ നിന്നും; വേര്, ഇല എന്നിവിടങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ഹൃദയപേശികളില്‍ പ്രവര്‍ത്തിച്ച്; അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ലഘുവായ മാത്രയിലാണ് ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ വിപരീതഫലം ഉണ്ടാക്കാന്‍ വഴിവയ്ക്കുന്നു.



വിഷമുള്ളതാണ് എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്ക്ക് കഴിക്കുന്നതിനായി ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങള്‍ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് പുറമേ പുരട്ടുന്നതിന് നല്ലതാണെന്ന് ശുശ്രുതന്‍ വിധിക്കുന്നു. നിയന്ത്രിതമാത്രയില്‍ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വര്‍ദ്ധിപ്പിക്കും, കൂടുതല്‍ അളവില്‍ ഇവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകും. അര്‍ബുദ ചികിത്സയില്‍ ചക്രദത്തില്‍ വിവരിക്കുന്ന കരവീരാദി തൈലത്തില്‍ അരളി ഉപയോഗിക്കുന്നു.

"



തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളില്‍ പോയാല്‍ വിഷബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേല്‍ക്കാം. അതിനാല്‍ തന്നെ അരളിയെ സൂക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (1 minute ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (3 minutes ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (5 minutes ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (6 minutes ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (7 minutes ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (10 minutes ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (11 minutes ago)

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക  (12 minutes ago)

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  (14 minutes ago)

തെക്കൻ തീരദേശ തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു  (15 minutes ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  (16 minutes ago)

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്  (17 minutes ago)

അതിതീവ്ര മഴ സാധ്യത: മൂന്നു ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്! എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്  (19 minutes ago)

പരീക്ഷയെഴുതി പത്താം നാൾ ഫലംപ്രസിദ്ധീകരിച്ച് എം.ജി സർവ്വകലാശാല  (20 minutes ago)

മഴയ്ക്കൊപ്പം ആ വില്ലൻ കൂടി! ജീവൻ പോലും എടുത്തേക്കാം... അതീവ ജാഗ്രത!  (21 minutes ago)

Malayali Vartha Recommends